കുരുന്നുകൾക്ക് ആശ്വാസമായി ഈദ് സമ്മാനം
text_fieldsഗസ്സയിൽ കുട്ടികൾക്കായി വിതരണം ചെയ്ത ഈദ് ഗിഫ്റ്റുകൾ
ദോഹ: ഗസ്സയിലെ കുരുന്നുകൾക്ക് പെരുന്നാൾ സമ്മാനമായി വസ്ത്രവും കളിപ്പാട്ടങ്ങളും എത്തിക്കുകയെന്ന ഖത്തർ ചാരിറ്റിയുടെ ‘ഈദ് ഗിഫ്റ്റ്’ പദ്ധതിയിൽ 16,000 കുട്ടികൾ ഗുണഭോക്താക്കളായതായി അധികൃതർ അറിയിച്ചു. റമദാനിൽ നടത്തിയ ആഹ്വാനത്തിന്റെ ഭാഗമായി സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവർ ഖത്തർ ചാരിറ്റിയുടെ പദ്ധതിയിൽ പങ്കാളിയായി. യുദ്ധം തകർത്ത ഭൂമിയിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടും പട്ടിണിയിലും ദുരിതത്തിലായവർക്ക് സാന്ത്വനം നൽകുന്നതായി ഖത്തർ ചാരിറ്റി ഈദ് കാമ്പയിൻ. കളിപ്പാട്ടങ്ങൾ, പുതു വസ്ത്രങ്ങൾ, പഠനോപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നതായിരുന്നു സമ്മാനങ്ങൾ. 6.15 ലക്ഷം പേർ ചാരിറ്റിയുടെ ഫിത്ർ സകാത് പദ്ധതിയിൽ പങ്കുചേർന്നു. പെരുന്നാളിനോടനുബന്ധിച്ച് 9500ഓളം അനാഥരായ കുട്ടികൾക്ക് ഈദ് സമ്മാനവും നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

