പെരുന്നാള്‍ ദിനത്തില്‍ ‘ഈദ് സ്നേഹപ്പൊതി’നല്കി നടുമുറ്റം
text_fieldsഈദ് സ്നേഹപ്പൊതി വിതരണോദ്ഘാടനം നടുമുറ്റം പ്രസിഡന്റ് സന നസീം നിര്‍വഹിക്കുന്നു
ദോഹ: പെരുന്നാൾ ദിനത്തില്‍ മൂവ്വായിരത്തിലധികം പേര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി വനിതാ കൂട്ടായ്മയായ നടുമുറ്റം. ഖത്തറില്‍ ദൂരസ്ഥലങ്ങളില്‍ ഒറ്റപ്പെട്ട് താമസിക്കുന്നവര്‍, പെരുന്നാള്‍ ദിനത്തിലും നിര്‍ബന്ധ സാഹചര്യത്താല്‍ ജോലിയില്‍ തുടരേണ്ടി വരുന്ന ടാക്സി ഡ്രൈവര്‍മാര്‍, ഗ്രോസറി ജീവനക്കാര്‍, മത്സ്യത്തൊഴിലാളികള്‍, ലേബര്‍ ക്യാമ്പിൽ കഴിയുന്നവര്‍ എന്നിങ്ങനെയുള്ളവരിലേക്കാണ് നടുമുറ്റം പ്രവര്‍ത്തകര്‍ ഈദ് സ്നേഹപൊതിയുമായി എത്തിയത്. ഈദ് സ്നേഹപ്പൊതികള് നടുമുറ്റം പ്രവര്‍ത്തകരും പ്രവാസി വെല്‍ഫെയര്‍ വളന്റിയര്‍മാരും ചേര്‍ന്ന് താമസ സ്ഥലങ്ങളില്‍ എത്തിച്ച് നല്കി.
നടുമുറ്റം പ്രസിഡന്റ് സന നസീം സ്നേഹപ്പൊതി കൈമാറി ഉദ്ഘാടനം ചെയ്തു. നടുമുറ്റം ജനറൽ സെക്രട്ടറി ഫാത്തിമ തസ്നീം, ഈദ് സ്നേഹപ്പൊതി ജനറല്‍ കൺവീനറും നടുമുറ്റം വൈസ് പ്രസിഡന്റുമായ സുമയ്യ താസീൻ, വൈസ് പ്രസിഡന്റ് സജ്ന സാക്കി, സെക്രട്ടറിമാരായ ജുമാന, ജമീല മമ്മു, കമ്യൂണിറ്റി സർവിസ് കൺവീനർ ജോളി തോമസ്, ട്രഷറർ അജീന അസീം, സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ലത കൃഷ്ണ, സക്കീന അബ്ദുല്ല, ഫൗസിയ മനാഫ്, റിനിഷ റനീഷ്, ഫരീദ മമ്മു, റെജുല ഷഫീഖ്, ഹുമൈറ ഫൈസല്‍, വിദ്യ പ്രഹ്ലാദ്, റൂബി അന്‍വര്‍ ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാത്തിമ ഹാരിസ്, അൻസൽന, ഭവ്യ, രജിഷ, സുഫൈറ ഭാനു, ഫസീല, സേതു ലക്ഷ്മി, ഹിബ എന്നിവരും വിവിധ കേന്ദ്രങ്ങളിൽ സ്നേഹപ്പൊതി വിതരണത്തിന് നേതൃത്വം നൽകി. നടുമുറ്റത്തിന്റെ ഖത്തറിലെ വിവിധ ഏരിയ കമ്മറ്റികളിലൂടെ ആവശ്യക്കാരുടെ വിവരങ്ങൾ മുൻകൂട്ടി ശേഖരിച്ച ശേഷമാണ് വിതരണത്തിനായുള്ള ഭക്ഷണം തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

