സ്നേഹസന്ദേശവുമായി ഈദ് സംഗമങ്ങൾ
text_fieldsസി.ഐ.സി റയ്യാൻ സോൺ ഈദ് സംഗമത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ സമ്മാനങ്ങളുമായി
ദോഹ: സാഹോദര്യത്തിന്റെയും മാനവികതയുടെയും ത്യാഗസമർപ്പണത്തിന്റെയും സന്ദേശങ്ങൾ പങ്കുവെച്ച് ബലിപെരുന്നാൾ സംഗമങ്ങൾ. ‘ഈദിമം’ എന്ന പേരിൽ തനിമ തുമാമ സോൺ സംഘടിപ്പിച്ച സംഗമത്തിൽ വേദനയുടെ കടലാഴങ്ങളിൽ അതിജീവിക്കുന്ന ഗസ്സാവികളെ അനുസ്മരിച്ചു. തുമാമ ഓഫിസിൽ ഒരുക്കിയ സംഗമത്തിൽ സി.ഐ.സി സോൺ പ്രസിഡന്റ് മുഷ്താഖ് ഹുസ്സൈൻ ബലിപെരുന്നാൾ സന്ദേശം നൽകി. കലാമത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വളന്റിയർ സേവനത്തിനുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
തനിമ തുമാമ സോൺ ഈദിമം സംഗമത്തിൽനിന്ന്
അസ്ലം സ്വാഗതവും നബീൽ പുത്തൂർ സമാപനവും നിർവഹിച്ചു. അൻവർ ഷമീം, ലുഖ്മാൻ, അബ്ദുൽ ഗഫൂർ, ഷിയാസ്, ശുക്കൂർ, ഹാഷിം, സലീം, ആദിൽ, സഹ് ല, ജസീന എന്നിവർ നേതൃത്വം നൽകി.സി.ഐ.സി റയ്യാൻ സോൺ ‘റയ്യാനീദ്’ എന്ന തലക്കെട്ടിൽ ഈദ് നമസ്കാരത്തിനുശേഷം സ്നേഹസംഗമം സംഘടിപ്പിച്ചു. നൂറോളം പേർ പങ്കെടുത്തു. മലർവാടി കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരം നടന്നു. സിബ സെറിൻ, ഫാത്തിമ സഹ്റ, മിൻഹ, ഇനായ, ഹിറ ഹാഷിർ, അയാൻ, അലാ സൈനബ് എന്നിവർ വിജയികളായി.
സി.ഐ.സി. റയ്യാൻ സോണൽ ഭാരവാഹികളായ സുബുൽ അബ്ദുൽ അസീസ്, അഷ്കർ അലി, മുഹമ്മദ് റഫീഖ് തങ്ങൾ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് സി.ഐ.സി. അംഗങ്ങളായ ഷജീർ, ഉമ്മർ, ആബിദ്, ശഫാഹ്, നിസാർ, മുസ്തഫ സൈഫുദ്ദീൻ, അഷ്റഫ്, റസാക്ക് എന്നിവർ ഗാനമാലപിച്ചു.ആക്ടിങ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം ഈദ് സന്ദേശം നൽകി.സോണൽ സെക്രട്ടറി എം.എം. അബ്ദുൽ ജലീൽ, സംഘടന സെക്രട്ടറി ബാസിത്, സിദ്ദീഖ് വേങ്ങര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

