ആഘോഷ നിറവിൽ പെരുന്നാൾ സംഗമങ്ങൾ
text_fieldsസി.ഐ.സി വക്റ സോൺ സംഘടിപ്പിച്ച ‘ഈദ് ഫുത്തൂർ’ സംഗമത്തിൽ പങ്കെടുത്തവർ
ദോഹ: പെരുന്നാളിന്റെ ദിനങ്ങൾ പ്രവാസികൾക്കെന്നും സന്തോഷത്തിന്റെയും ഒത്തു ചേരലുകളുടെയും നാളുകളാണ്. കൂട്ടായ്മകളുടെയും സംഘടനകളുടെയും മറ്റും മലയാളി ഒത്തുകൂടലുകൾ പ്രവാസിക്കെന്നും പ്രിയപ്പെട്ടതുമാണ്.
സി.ഐ.സി വകറ ഈദ് സംഗമം
ദോഹ: പെരുന്നാൾദിനത്തിൽ ‘ഈദ് ഫുത്തൂർ’ എന്ന തലക്കെട്ടിൽ സി.ഐ.സി വക്റ സോൺ വിമൺ ഇന്ത്യ, യൂത്ത് ഫോറം, മലർവാടി, സ്റ്റുഡൻസ് ഇന്ത്യ, ഗേൾസ് ഇന്ത്യ എന്നിവയുടെ പങ്കാളിത്തത്തോടെ സംയുക്ത കുടുംബസംഗമം സംഘടിപ്പിച്ചു. അൻവർ വാണിയമ്പലം ഈദ് സന്ദേശം നൽകി.
സി.ഐ.സി ആക്ടിങ് പ്രസിഡന്റ് മുശ്താഖ് ഹുസൈൻ ആശംസാ ഭാഷണം നിർവഹിച്ചു. വക്റ സോൺ പ്രസിഡന്റ് മുസ്തഫ കാവിൽകുത്ത് സമാപന പ്രസംഗം നടത്തി. അഹിയാൻ ഷഫീഖ് ഖുർആൻ പാരായണം നടത്തി. സോണൽ സെക്രട്ടറി ഉമ്മർ സാദിഖ് സ്വാഗതം പറഞ്ഞു. അഹ്യാൻ ഷഫീഖ് ഖുർആൻ പാരായണം നടത്തി. മുഷീർ അബ്ദുല്ല, അബ്ദുൽ ബാസിത് കല്ലായിൽ, അജാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി.
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഈദ് സംഗമത്തിൽ ദോഹ യൂനിവേഴ്സിറ്റിയിൽനിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകുന്നു
ഇന്ത്യൻ ഇസ്ലാഹി സെന്റർ ഈദ് സംഗമം
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ നേതൃത്വത്തിൽ ഈദ് സംഗമം സംഘടിപ്പിച്ചു. ഇസ്ലാഹി സെന്റർ ലക്ക്ത ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സൈക്യാട്രിസ്റ്റ് സോഷ്യൽ വർക്കർ നൂർ ജഹാൻ മുഖ്യപ്രഭാഷണം നടത്തി. ദോഹ യൂനിവേഴ്സിറ്റിയിൽ നിന്നും പ്രസിഡന്റ് ഗോൾഡൻ അവാർഡ് കരസ്ഥമാക്കിയ ഫാത്തിമ ഫർഹ, ശുഐബ് മുഹമ്മദ് അലി എന്നിവരെ ആദരിച്ചു. യു. ഹുസൈൻ മുഹമ്മദ്, സലീന ഹുസൈൻ എന്നിവർ ഉപഹാരം നൽകി. അബ്ദുൽ ബദീഅ് സലഫി ഖിറാത്ത് നടത്തി. ക്യു.ഐ.ഐ.സി വൈസ് പ്രസിഡന്റ് സുബൈർ വക്റ അധ്യക്ഷത വഹിച്ചു. എൽ.വൈ.സി വൈസ് പ്രസിഡന്റ് നാസിഹ് അബ്ദുൽ റഹിമാൻ, എം.ജി.എം ട്രഷറർ അംന പട്ടർകടവ്, തമീം ഫസലു കുഞ്ഞിമൊയ്തു എന്നിവർ ആശംസകൾ നേർന്നു. സുലൈമാൻ ആലത്തൂർ, അബ്ദുൽ ലത്തീഫ് പൂല്ലൂർക്കര എന്നിവർ ഈദ് ഗാനമാലപിച്ചു. മഹ്റൂഫ് മാട്ടൂൽ സ്വാഗതവും മുഹമ്മദ് അലി ഒറ്റപ്പാലം നന്ദിയും പറഞ്ഞു.
കൽപറ്റ കെ.എം.സി.സി സംഘടിപ്പിച്ച ബലിപെരുന്നാൾ സന്തോഷം സംഗമത്തിൽ പങ്കെടുത്തവർ
കൽപറ്റ മണ്ഡലം ഈദ് സംഗമം
ദോഹ: ഖത്തർ കെ.എം.സി.സി കൽപറ്റ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അൽ ബിദ പാർക്കിൽ ‘ബലി പെരുന്നാൾ സന്തോഷം’ എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. പാട്ടും സംസാരവും ഒരൽപം കാര്യങ്ങളുമായി നടന്ന പരിപാടിയിൽ നിരവധി പേർ പങ്കാളികളായി. മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഹാഷിര്‍, പ്രോഗ്രാം കൺവീനർ നാസർ കണിയാമ്പറ്റ, മുനീർ കോട്ടത്തറ, സുബൈർ വാരാമ്പറ്റ, മുസ്തഫ പനന്തറ, എ.കെ. മൊയ്തുട്ടി, നാസർ ഈന്തന്‍, ഫൈസൽ വെങ്ങപ്പള്ളി, സുനീർ ഫൈസി, മുജീബ് റഹ്മാന് മേപ്പാടി, തസ്ലീം അമ്മാറ, ഷാജഹാന് കമ്പളക്കാട്, അലി പന്തിപ്പൊയിൽ, നൗഫൽ അരഞ്ഞോണ, ഇക്ബാൽ കോട്ടത്തറ, റഫീഖ് കമ്പളക്കാട്, നൗഷാദ് മേപ്പാടി, സിനാന്, നഫി, റാഷിദ് തുടങ്ങിയവര്‍ സംസാരിച്ചു.
പൊന്നാനി മണ്ഡലം ഈദ് സംഗമം അക്ബർ വെങ്ങശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
സംഗമവും അനുമോദന സദസ്സും
ദോഹ: ഖത്തർ കെ.എം.സി.സി പൊന്നാനി മണ്ഡലം സംഘടിപ്പിച്ച ഈദ് സംഗമവും അനുമോദന സദസ്സും മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അക്ബർ വെങ്ങശ്ശേരി ഉദ്ഘാടനം ചെയ്തു. സലിം ഹുദവി ഈദ് സന്ദേശം നൽകി. ഷഫീർ പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. ഷഫീഖ് മാളിയേക്കൽ സ്വാഗതം പറഞ്ഞു. സ്നേഹസുരക്ഷ പദ്ധതിയുടെ ‘സീറോ ബാലൻസ്’ കാമ്പയിൻ ഗോൾഡ് കോയിൻ നറുക്കെടുപ്പ് സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദീഖ് വാഴക്കാട് നിർവഹിച്ചു. സാലിം വെളിയങ്കോട്, സാദിഖ് പൊന്നാനി, ഹാരിസ്, കെ.വി. സൈനുദ്ദീൻ, ഇർഷാദ് ഷാഫി, മുസ്തഫ കടവ്, ഷഫീഖ് കടവ് എന്നിവർ നേതൃത്വം നൽകി. ട്രഷറർ വീരാൻ കോയ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

