ഈദ് സംഗമവും പ്രതിഭകൾക്ക് ആദരവും
text_fieldsകെ.എം.സി.സി സൗത്ത് സോൺ ഈദ് സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തർ കെ.എം.സി.സി സൗത്ത് സോൺ കമ്മിറ്റി ഈദ് സംഗമവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. തുമാമ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടി സംസ്ഥാന ജന. സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം ചെയ്തു.
വർത്തമാനകാല സാഹചര്യത്തിൽ സൗഹൃദവും കരുതലും ജീവിതത്തിൽ പകർത്താൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ‘നവോത്സവ് 2k24’ കലാകായിക പരിപാടികളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള ഉപഹാരങ്ങൾ സലീം നാലകത്ത്, സംസ്ഥാന ട്രഷറർ പി.എസ്.എം ഹുസൈൻ, മുജീബ് മദനി എന്നിവർ വിതരണം ചെയ്തു.
പത്തനംതിട്ട ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റിയാസ് സലീമിനെ ഷമീർ വലിയവീട്ടിൽ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.എസ്.പി സബ് കമ്മിറ്റി അംഗം മുഹമ്മദ് ഷബീർ സ്നേഹ സുരക്ഷ പദ്ധതിയെക്കുറിച്ച് ബോധവത്കരണം നടത്തി.
‘മില്ലത്ത് ഇബ്റാഹീം’ എന്ന വിഷയത്തിൽ മുജീബ് മദനി പ്രഭാഷണം നടത്തി.
പരിപാടിയിൽ സൗത്ത് സോൺ പ്രസിഡന്റ് ഷമീർ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിറാജുദ്ദീൻ റാവുത്തർ, നിയാസ് ആലപ്പുഴ എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ ഹുദവി ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

