Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഈ​ദ് ആ​ഘോ​ഷം...

ഈ​ദ് ആ​ഘോ​ഷം ക​ള​റാ​കും; ആ​കാ​ശ​വി​സ്മ​യ​മൊ​രു​ക്കാൻ ക​താ​റ​യി​ൽ മൂ​ന്ന് നാ​ൾ വെ​ടി​ക്കെ​ട്ട്

text_fields
bookmark_border
ഈ​ദ് ആ​ഘോ​ഷം ക​ള​റാ​കും; ആ​കാ​ശ​വി​സ്മ​യ​മൊ​രു​ക്കാൻ ക​താ​റ​യി​ൽ മൂ​ന്ന് നാ​ൾ വെ​ടി​ക്കെ​ട്ട്
cancel

ദോ​ഹ: ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ന്റെ ആ​കാ​ശ​ത്ത് വി​സ്മ​യ കാ​ഴ്ച​യൊ​രു​ക്കി മൂ​ന്ന് നാ​ൾ ആ​ക​ർ​ഷ​ക​മാ​യ വെ​ടി​ക്കെ​ട്ട് പ്ര​ദ​ർ​ശ​നം ഒ​രു​ങ്ങു​ന്നു. മേ​യ് 27, 28, 29 തീ​യ​തി​ക​ളി​ൽ ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജി​ൽ വെ​ടി​ക്കെ​ട്ട് ന​ട​ക്കു​മെ​ന്ന് ഖ​ത്ത​ർ ക​ല​ണ്ട​ർ അ​റി​യി​ച്ചു.

സ്വ​ദേ​ശി​ക​ളെ​യും താ​മ​സ​ക്കാ​രെ​യും സ​ന്ദ​ർ​ശ​ക​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന വെ​ടി​ക്കെ​ട്ട് പ്ര​ദ​ർ​ശ​നം, രാ​ജ്യ​ത്തെ ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്.

ക​താ​റ​ കൾച്ചറൽ വില്ലേജിൽ ഒരുക്കുന്ന ആ​കാ​ശ​വി​സ്മ​യ കാ​ഴ്ച​ക​ൾ​ക്ക് പു​റ​മേ രാ​ജ്യ​ത്തു​ട​നീ​ളം വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് ഇ​ത്ത​വ​ണ ഒ​രു​ങ്ങു​ന്ന​ത്. ദോ​ഹ എ​ക്‌​സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ (ഡി.ഇ.സി.സി), പേ​ൾ ഖ​ത്ത​ർ, ഗെ​വാ​ൻ ഐ​ല​ൻ​ഡ്, സെ​ൻ​ട്രോ ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ വേ​ദി​ക​ളി​ൽ ലൈ​വ് പെ​ർ​ഫോ​മ​ൻ​സ്, സ​ർ​ക്ക​സ് ഷോ​ക​ൾ, മ്യൂ​സി​ക്, സ്റ്റേ​ജ് ഷോ ​എ​ന്നി​വ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireworkeid celebrationsgulf newsqatar​
News Summary - Eid celebrations will be colorful; Qatar to host three-day fireworks display to create a spectacular skyscape
Next Story