ഈദ് സ്നേഹപ്പൊതിയുമായി നടുമുറ്റം
text_fieldsപെരുന്നാൾ ദിനത്തിൽ നടുമുറ്റം ഖത്തർ സംഘടിപ്പിച്ച ഈദ് സ്നേഹപ്പൊതികളുടെ വിതരണത്തിന് നേതൃതൃത്വം നൽകിയവർ
ദോഹ: ആഘോഷദിവസങ്ങളിൽ കൂടുതല്‍ ജോലിത്തിരക്കുകളുമായി പ്രയാസപ്പെടുന്ന സാധാരണക്കാരായ പ്രവാസികളെ ചേർത്തുപിടിച്ച് നടുമുറ്റം ഖത്തർ പെരുന്നാൾ ദിനത്തില്‍ ഈദ് സ്നേഹപ്പൊതികൾ കൈമാറി. നടുമുറ്റം പ്രവർത്തകർ വീടുകളില്‍ പെരുന്നാളിന് തയാറാക്കിയ ഭക്ഷണത്തിൽ നിന്നുള്ള ഒരു പങ്കുൾപ്പെടെ താഴ്ന്ന വരുമാനക്കാരായ ടാക്സി ഡ്രൈവർമാർ, ഗ്രോസറി ജീവനക്കാര്‍, സലൂൺ ജീവനക്കാര്‍, മത്സ്യത്തൊഴിലാളികൾ തുടങ്ങി ആയിരത്തിലേറെ ആളുകൾക്കിടയിൽ വിതരണം ചെയ്തത്. നടുമുറ്റം ജനസേവനവിഭാഗം സെക്രട്ടറി സകീന അബ്ദുല്ലയുടെ നേതൃത്വത്തിൽ വിവിധ ഏരിയ കോഓഡിനേറ്റർമാരായ സനിയ്യ കെ.സി (മതാർ ഖദീം), സമീന (ബർവ സിറ്റി), തസ്നീം ത്വയ്യിബ് (വുകൈർ), ലത കൃഷ്ണ(ദോഹ), സുമയ്യ തസീൻ (വക്ര), റഹീന (മദീന ഖലീഫ), ശാദിയ ശരീഫ് (മഅ്മൂറ), ഹമാമ ഷാഹിദ് (ഐൻ ഖാലിദ്) തുടങ്ങിയവർ നേതൃത്വം കൊടുത്തു.
ഓരോ ഏരിയയുടെയും കലക്ഷന്‍ പോയന്റുകളിൽ വിതരണത്തിനുള്ള വിഭവങ്ങള്‍ ശേഖരിക്കുകയായിരുന്നു. ശേഖരിച്ച വിഭവങ്ങള്‍ വിതരണം ചെയ്യുന്നതിന് കൾച്ചറൽ ഫോറം ജനറല്‍ സെക്രട്ടറിമാരായ മജീദലി, താസീൻ അമീൻ, സെക്രട്ടറി സിദ്ദീഖ് വേങ്ങര, സംസ്ഥാന സമിതിയംഗം രാധാകൃഷ്ണൻ, കമ്യൂണിറ്റി സർവിസ് സെക്രട്ടറി നജ്ല നജീബ്, നടുമുറ്റം പ്രവർത്തകരായ സിജി പുഷ്കിൻ, ജോളി തോമസ്, ഉഷ കുമാരി, സഹല, ടീം വെൽഫെയർ വൈസ് ക്യാപ്റ്റൻ നിസ്താർ, എക്സിക്യൂട്ടിവ് മെംബർമാരായ അഫ്സൽ, ഫൈസൽ, ഫർഹാൻ, ശിഹാബ്, സൈനുദ്ധീൻ, അനസ് ജമാൽ, മൻസൂർ, ജമാൽ മീനങ്ങാടി, റാസിഖ്, റഷീദലി, ഹാമിദ് തങ്ങൾ എന്നിവർ നേതൃത്വം കൊടുത്തു.