Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പെ​രു​ന്നാ​ൾ മാ​ളു​ക​ൾ
cancel
camera_alt

മാ​ൾ ഓ​ഫ് ഖ​ത്ത​റി​ലെ ‘ഔ​ട്ട​ർ സ്‌​പേ​സ് സ​ർ​ക്ക​സ്’ ഈ​ദ് പരിപാടിക്കെത്തി​യ കാ​ഴ്ച​ക്കാ​ർ

ദോ​ഹ: ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ടു​നി​ന്ന പെ​രു​ന്നാ​ൾ ആ​ഘോ​ഷ വേ​ള​യി​ൽ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പു​റ​മെ സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി മാ​റി​യ​ത് മാ​ളു​ക​ളാ​യി​രു​ന്നു. പെ​രു​ന്നാ​ളി​ന് മു​​മ്പ് ഷോ​പ്പി​ങ് തി​ര​ക്കു​ക​ളാ​ൽ വീ​ർ​പ്പു​മു​ട്ടി​യ മാ​ളു​ക​ൾ ഈ​ദി​ന്റെ ആ​ദ്യ ദി​നം മു​ത​ൽ, സ​ന്ദ​ർ​ശ​ക​രാ​ൽ നി​റ​ഞ്ഞു. രാ​ജ്യ​ത്തെ വി​വി​ധ മാ​ളു​ക​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ഈ​ദ് പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. സി​റ്റി സെ​ന്റ​ർ, പ്ലേ​സ് വെ​ൻ​ഡോം, ല​ഗൂ​ണ മാ​ൾ, ലാ​ൻ​ഡ്മാ​ർ​ക്ക് മാ​ൾ, അ​ൽ​ഖോ​ർ മാ​ൾ, ഹ​യാ​ത്ത് പ്ലാ​സ, മാ​ൾ ഓ​ഫ് ഖ​ത്ത​ർ, ഗ​ൾ​ഫ് മാ​ൾ, അ​ൽ ഹ​സം, ദോ​ഹ ഫെ​സ്റ്റി​വ​ൽ സി​റ്റി തു​ട​ങ്ങി രാ​ജ്യ​ത്തെ പ്ര​ധാ​ന മാ​ളു​ക​ളി​ലെ​ല്ലാം പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​പാ​ടി​ക​ളും വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രു​ക​യാ​ണ്.

മാ​ൾ ഓ​ഫ് ഖ​ത്ത​റി​ൽ ഔ​ട്ട​ർ സ്‌​പേ​സ് സ​ർ​ക്ക​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​യ​ത്. 15 മി​നി​റ്റ് മു​ത​ൽ 20 മി​നി​റ്റ് വ​രെ ദൈ​ർ​ഘ്യ​മു​ള്ള പ്ര​ദ​ർ​ശ​നം ത​ടി​ച്ചു​കൂ​ടി​യ ജ​ന​ക്കൂ​ട്ട​ത്തെ ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന​തും വി​സ്മ​യി​പ്പി​ക്കു​ന്ന​തു​മാ​യി​രു​ന്നെ​ന്ന് മാ​ൾ ഓ​ഫ് ഖ​ത്ത​റി​ലെ​ത്തി​യ ക്രി​സ്റ്റീ​ൻ ജോ​സ​ഫ് പ​റ​യു​ന്നു. ഓ​രോ ത​വ​ണ മാ​ൾ ഓ​ഫ് ഖ​ത്ത​റി​ൽ വ​രു​മ്പോ​ഴും വ്യ​ത്യ​സ്ത​മാ​യ ഒ​രു ഷോ ​ഇ​വി​ടെ​യു​ണ്ടാ​കു​മെ​ന്നും അ​തി​നാ​ൽ മാ​ൾ ഓ​ഫ് ഖ​ത്ത​ർ എ​പ്പോ​ഴും എ​ന്നെ​യും കു​ടും​ബ​ത്തെ​യും ആ​ക​ർ​ഷി​ക്കു​ന്ന​താ​ണെ​ന്നും ക്രി​സ്റ്റീ​ൻ ജോ​സ​ഫ് പ​റ​ഞ്ഞു.

മാ​ൾ ഓ​ഫ് ഖ​ത്ത​റി​ലെ ആ​ഘോ​ഷ

പ​രി​പാ​ടി​യി​ൽ​നി​ന്ന്

പ്ര​പ​ഞ്ച​ത്തി​ൽ കാ​ണു​ന്ന അ​തി​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ൾ പ്ര​മേ​യ​മാ​ക്കി ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ സാ​ക്ഷ്യ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഔ​ട്ട​ർ സ്‌​പേ​സ് സ​ർ​ക്ക​സി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​ത്. ഏ​രി​യ​ൽ അ​ക്രോ​ബാ​റ്റു​ക​ൾ, ജ​ഗ്ല​ർ​മാ​ർ, യൂ​ണി​സൈ​ക്ലി​സ്റ്റു​ക​ൾ എ​ന്നി​വ​രു​ടെ വി​സ്മ​യി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​ങ്ങ​ളും ഔ​ട്ട​ർ സ്‌​പേ​സ് സ​ർ​ക്ക​സി​ലു​ണ്ട്. ഏ​പ്രി​ൽ 29 വ​രെ മാ​ളി​ലെ ഒ​യാ​സി​സ് സ്‌​റ്റേ​ജി​ങ് ഏ​രി​യ​യി​ൽ ന​ട​ക്കു​ന്ന ഔ​ട്ട​ർ സ്‌​പേ​സ് സ​ർ​ക്ക​സി​ന് വൈ​കീ​ട്ട് അ​ഞ്ചി​നും ആ​റി​നും ഒ​മ്പ​തി​നു​മാ​യി മൂ​ന്നു പ്ര​ദ​ർ​ശ​ന​ങ്ങ​ളാ​ണു​ള്ള​ത്.

താ​മ​സ​ക്കാ​രെ​യും പൗ​ര​ന്മാ​രെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും ആ​ക​ർ​ഷി​ക്കു​ന്ന നി​ര​വ​ധി വി​നോ​ദ പ​രി​പാ​ടി​ക​ൾ രാ​ജ്യ​ത്തെ മ​റ്റു മാ​ളു​ക​ളി​ലും തു​ട​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മാ​ൾ ഓ​ഫ് ഖ​ത്ത​റി​ലെ ‘ഔ​ട്ട​ർ സ്‍പേ​സ് സ​ർ​ക്ക​സ്’ പ​രി​പാ​ടി ശ​നി​യാ​ഴ്ച വ​രെ തു​ട​രും. ദി​വ​സ​വും വൈ​കീ​ട്ട് അ​ഞ്ച് മ​ണി, 6.30, ഒ​മ്പ​ത് എ​ന്നീ സ​മ​യ​ങ്ങ​ളി​ലാ​യി ഒ​യാ​സി​സ് സ്റ്റേ​ജി​ലാ​ണ് ഷോ. ​പ്ര​വാ​സി മ​ല​യാ​ളി​ക​ൾ കു​ടും​ബ​സ​മേ​ത​മെ​ത്തി മാ​ളു​ക​ളി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന കാ​ഴ്ച​ക​ളും

സ​ജീ​വ​മാ​ണ്. ഹ​യ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തി​യ നി​ര​വ​ധി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ഖ​ത്ത​റി​ൽ പെ​രു​ന്നാ​ൾ കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationmallseid
News Summary - eid celebration at malls
Next Story