തനിമ ഖത്തർ; ചേർച്ചയുടെ ആഘോഷമാക്കി "ഈദിനം'
text_fieldsദോഹ: തനിമ ഖത്തർ ആഭിമുഖ്യത്തിൽ മെഷാഫിലെ പൊഡാർ പേൾ സ്കൂളിൽ സംഘടിപ്പിച്ച ബലിപെരുന്നാളാഘോഷം ‘ഈദിനം’ ചേർച്ചയുടെയും കൂട്ടായ്മയുടെയും കുടുംബോത്സവമായി. മലർവാടി ബാലസംഘം, സ്റ്റുഡന്റ്സ് ഇന്ത്യ, ഗേൾസ് ഇന്ത്യ, വിമൻ ഇന്ത്യ, യൂത്ത്ഫോറം തുടങ്ങി സി.ഐ.സി പോഷക സംഘടനകളുടെ സഹകരണത്തോടെ അരങ്ങേറിയ കലാപരിപാടികൾ ശ്രദ്ധേയമായി.
തനിമ ഖത്തർ ആഭിമുഖ്യത്തിൽ മെഷാഫിലെ പൊഡാർ പേൾ സ്കൂളിൽ സംഘടിപ്പിച്ച ബലിപെരുന്നാൾ ആഘോഷ പരിപാടിയിൽനിന്ന്
സ്വാഗതനൃത്തം, ഒപ്പന, മ്യൂസിക്കൽ ഡ്രാമ, ഖവാലി, വട്ടപ്പാട്ട്, സ്കിറ്റ് തുടങ്ങി തുടങ്ങിയ പരിപാടികൾ ആഘോഷത്തിന്റെ മാറ്റുകൂട്ടി. ആധുനിക സ്ത്രീ മുന്നേറ്റത്തിന്റെ കഥപറഞ്ഞ് ഡോ. സയ്യിദ പാഷ രചനയും സംവിധാനവും നിർവഹിച്ച രംഗാവിഷ്കാരം ‘കിതാബിലെ പെണ്ണ്’, ദുരന്തങ്ങൾക്കപ്പുറത്തെ ജീവിതപ്രാരാബ്ധങ്ങളിലും അക്ഷരങ്ങളെ പ്രണയിച്ച് ആത്മശാന്തി നേടുകയും ചുറ്റുമുള്ള ജീവിതങ്ങൾക്ക് പ്രതീക്ഷയുടെ നിറം നല്കുകയും ചെയ്യുന്ന നന്മജീവിതങ്ങളെ ആവിഷ്കരിച്ച് ലത്തീഫ് വടക്കേക്കാട് സംവിധാനം ചെയ്ത രംഗാവിഷ്കാരം ‘നൂർ’, സംഗീതപ്രേമികളുടെ മനം കവർന്ന ഖവാലി, മെഡ്ലി തുടങ്ങിയ ഇനങ്ങൾ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. എ.ഐ സാങ്കേതികവിദ്യയിൽ, മലബാർ സമരചരിത്രത്തിന്റെ വേറിട്ട ഏടുകളിലൂടെ തുടങ്ങി കേരളീയ മുസ്ലിം സാംസ്കാരികതയിലൂടെ വികസിക്കുന്ന തീം ഷോ ആയാണ് പരിപാടികൾ രൂപകൽപ്പന ചെയ്തത്. ഡോ. സൽമാൻ (കൺസപ്റ്റ്), അമീൻ ഹസൻ (എ.ഐ വിഷ്വൽസ്) എന്നിവർ ചേർന്നൊരുക്കിയ ഷോ ആകർഷകമായി.
തനിമ രക്ഷാധികാരിയും സി.ഐ.സി പ്രസിഡന്റുമായ ആർ.എസ്. അബ്ദുൽജലീൽ ഈദ് സന്ദേശം കൈമാറി. നൂറിലധികം കലാകാരന്മാർ അണിനിരന്ന കലാപരിപാടികൾക്ക് ജസീം സികെ & ഡോ. സൽമാൻ (പ്രോഗ്രാം ഡയറക്ഷൻ) കെ.പി. സിദ്ദീഖ്, നബീൽ (വളന്റിയർ), മുനീഷ്, സാലിം വേളം, ജസീം ലക്കി (മീഡിയ), എ.ആർ. ഗഫൂർ, കെ.വി. നൂറുദ്ദീന് (ഫെസിലിറ്റീസ്), ബിലാൽ, സലീം (ഫുഡ് ആന്റ് റിഫ്രഷ്മെന്റ്സ്), നൗഫൽ പാലേരി, ബഷീർ അഹ്മദ് (സാമ്പത്തികം), സുഹൈൽ ശാന്തപുരം (കൺവീനർ), മുഹമ്മദ് റാഫി, സൗദ, ബബീന, നസീഹ തുടങ്ങിയവർ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

