ബലി പെരുന്നാൾ പൊലിവുമായി നടുമുറ്റം ഈദ് രാവ്
text_fieldsനടുമുറ്റം ഖത്തർ സംഘടിപ്പിച്ച സാഹോദര്യ ഈദ് രാവിൽ പ്രസിഡന്റ് സന നസീം സംസാരിക്കുന്നു
ദോഹ: വിപുലമായ പരിപാടികളോടെ നടുമുറ്റം ഖത്തർ ബലിപെരുന്നാൾ ആഘോഷിച്ചു. ‘സാഹോദര്യ ഈദ് രാവ്’ എന്ന പേരിൽ റോയൽ ഗാർഡനിൽ നടന്ന പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഗാനമേളയും ഹെന്ന ഡിസൈനിങ് മത്സരവും നടന്നു. ഹെന്ന മത്സരത്തിൽ മെഹ്ദിയ മൻസൂർ ഒന്നാം സ്ഥാനവും ഷറീന ഖലീൽ രണ്ടാം സ്ഥാനവും ജാൻഫിയ മുഹ്സിൻ മൂന്നാം സ്ഥാനവും നേടി. സാഹോദര്യത്തിന്റെയും ചേർത്തുപിടിക്കലിന്റെയും സന്ദേശം പകർന്ന് നടുമുറ്റം പ്രവർത്തകർ അവതരിപ്പിച്ച ‘നമ്മളൊന്നാണ്’ സ്കിറ്റ് ശ്രദ്ധേയമായി.
നടുമുറ്റം ഖത്തർ ഈദ് രാവിൽ വിദ്യാർഥികളുടെ കലാപരിപാടിയിൽനിന്ന്
പരിപാടിയോടനുബന്ധിച്ച് സ്വയം സംരംഭകരായ നടുമുറ്റം പ്രവർത്തകരുടെ വിവിധതരം ഫുഡ് സ്റ്റാളുകളും മൈലാഞ്ചി, കുപ്പിവള, ഡ്രസ്, ആഭരണങ്ങൾ, കരകൗശല ഉൽപന്നങ്ങൾ തുടങ്ങിയവയുടെ സ്റ്റാളുകളും ഉണ്ടായിരുന്നു.
പ്രസിഡന്റ് സന നസീം നടുമുറ്റത്തെ പരിചയപ്പെടുത്തി. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമദ്, ഐ.എസ്.സി എം.സി അംഗം അസീം, പ്രവാസി വെൽഫെയർ പ്രസിഡന്റ് ചന്ദ്രമോഹൻ, ഐ.സി.ബി.എഫ് മുൻ സെക്രട്ടറി മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഖത്തർ യൂനിവേഴ്സിറ്റി, വിവിധ സ്കൂളുകളിൽനിന്ന് സി.ബി.എസ്.ഇ പ്ലസ് ടു, പത്താം ക്ലാസ് എന്നിവയിൽ ഉന്നത വിജയം നേടിയ പെൺകുട്ടികളെ വേദിയിൽ ആദരിച്ചു.
നടുമുറ്റം പ്രസിഡന്റ് സന നസീം, ജനറൽ സെക്രട്ടറി ഫാത്വിമ തസ്നിം, വൈസ് പ്രസിഡന്റ് ലത കൃഷ്ണ, കൺവീനർമാരായ ഹുദ എസ്.കെ, സുമയ്യ താസീൻ, ട്രഷറർ റഹീന സമദ്, സെക്രട്ടേറിയറ്റ് അംഗം സജ്ന സാക്കി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഹ്സന കരിയാടൻ, രജിഷ പ്രദീപ്, സകീന അബ്ദുള്ള, അജീന അസീം, നിത്യ സുബീഷ്, ജമീല മമ്മു കോഓഡിനേറ്റർമാരായ സുഫൈറ, ജുമാന, വിവിധ ഏരിയ ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.