Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചെ​റി​യ പെ​രു​ന്നാ​ൾ...

ചെ​റി​യ പെ​രു​ന്നാ​ൾ അ​വ​ധി; സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം ക്ര​മീ​ക​രി​ച്ചു

text_fields
bookmark_border
ചെ​റി​യ പെ​രു​ന്നാ​ൾ അ​വ​ധി; സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം ക്ര​മീ​ക​രി​ച്ചു
cancel

ദോ​ഹ: ചെ​റി​യ പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​വൃ​ത്തി സ​മ​യം ക്ര​മീ​ക​രി​ച്ച​താ​യി പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ​ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ആ​ശു​പ​ത്രി​ക​ളി​ൽ പീ​ഡി​യാ​ട്രി​ക് എ​മ​ർ​ജ​ൻ​സി സെ​ന്റ​റു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ എ​മ​ർ​ജ​ൻ​സി സേ​വ​ന​ങ്ങ​ളും ഇ​ൻ​പേ​ഷ്യ​ന്റ് കെ​യ​ർ വി​ഭാ​ഗ​ങ്ങ​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. ആം​ബു​ല​ൻ​സ് സേ​വ​ന​വും പ​തി​വു​പോ​ലെ മു​ഴു​വ​ൻ സ​മ​യ​വും ല​ഭ്യ​മാ​യി​രി​ക്കും.

റ​മ​ദാ​നി​ലെ ബാ​ക്കി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ​ഖ​ത്ത​ർ നാ​ഷ​ണ​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്റ​ർ രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ​യും വൈ​കീ​ട്ട് ആ​റു മു​ത​ൽ പു​ല​ർ​ച്ചെ 12 വ​രെ​യും ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കും. എ​ന്നാ​ൽ പെ​രു​ന്നാ​ൾ ആ​ദ്യ ദി​ന​ത്തി​ലും വ​രു​ന്ന വെ​ള്ളി​യാ​ഴ്ച​യും അ​വ​ധി​യാ​യി​രി​ക്കും. ശ​നി​യാ​ഴ്ച മു​ത​ൽ തി​ങ്ക​ളാ​ഴ്ച വ​രെ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ സെ​ന്റ​ർ പ്ര​വ​ർ​ത്തി​ക്കും. പ്രൈ​മ​റി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​ഷ​ന് കീ​ഴി​ലു​ള്ള 21 ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും.

കൂ​ടാ​തെ, 14 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​മ​ർ​ജ​ൻ​സി കെ​യ​ർ സേ​വ​ന​ങ്ങ​ളും എ​ട്ട് സെ​ന്റ​റു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള അ​ടി​യ​ന്ത​ര പ​രി​ച​ര​ണ​ത്തി​നാ​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള വി​വി​ധ സേ​വ​ന വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Governmenthospitalworking hoursEid al-Fitr
News Summary - Small children are out of work; government adjusts hospital working hours
Next Story