Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബലിപെരുന്നാൾ; ജൂൺ 27 മുതൽ പൊതു അവധി
text_fieldsbookmark_border
ദോഹ: സർക്കാർ ഓഫിസുകൾ ഉൾപ്പെടെ രാജ്യത്തെ പൊതു സ്ഥാപനങ്ങളുടെ ബലിപെരുന്നാൾ അവധി ജൂൺ 27 ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ജൂലൈ മൂന്ന് തിങ്കളാഴ്ച വരെയാണ് അവധി. മന്ത്രാലയങ്ങൾ, സർക്കാർ ഓഫിസുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവയുടെ പെരുന്നാൾ അവധിയാണ് അധികൃതർ പ്രഖ്യാപിച്ചത്. പെരുന്നാൾ കഴിഞ്ഞ് ജൂലൈ നാല് ചൊവ്വാഴ്ചയാവും പ്രവൃത്തിദിനം ആരംഭിക്കുന്നത്.
ഏഴു ദിവസമായിരിക്കും പൊതുഅവധി. ബാങ്കുകളും പണവിനിമയ സ്ഥാപനങ്ങളും ഉൾപ്പെടെ ധനകാര്യസ്ഥാപനങ്ങളുടെ അവധി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

