പെരുന്നാൾ; എച്ച്.എം.സി പ്രവർത്തന സമയങ്ങൾ
text_fieldsദോഹ: ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ സമയം പ്രഖ്യാപിച്ചു. എമർജൻസി, പീഡിയാട്രിക് എമർജൻസി, ആംബുലൻസ് സേവനങ്ങളെല്ലാം പതിവുപോലെ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.
എച്ച്.എം.സി ഒ.പി ക്ലിനിക്കുകൾ ജൂൺ അഞ്ച് മുതൽ ഒമ്പത് വരെ അവധിയായിരിക്കും. ജൂൺ 10ന് പതിവുപോലെ പ്രവർത്തനമാരംഭിക്കും. നേരത്തേ അപോയ്മെന്റ് ലഭിച്ചവർ തീയതിയിൽ മാറ്റമുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് നിർദേശിച്ചു. അർജന്റ് കൺസൽട്ടേഷൻ സർവിസ്, ഫാർമസി ഹോം ഡെലിവറി എന്നിവ ജൂൺ അഞ്ച് മുതൽ 10 വരെ അവധിയായിരിക്കും. 16,000 നമ്പറിലെ നാഷനൽ മെന്റൽ ഹെൽത്ത് ഹെൽപ് ലൈൻ സേവനം രാവിലെ എട്ട് മുതൽ വൈകീട്ട് ആറു വരെ പ്രവർത്തിക്കും. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ ദിവസങ്ങളിലാണ് പ്രവർത്തനം.
എച്ച്.എം.സിക്കു കീഴിലെ രക്തദാന കേന്ദ്രം പെരുന്നാൾ ദിനമായ വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധിയായിരിക്കും. വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ രാത്രി 10 വരെ, എട്ട്, 9 തീയതികളിൽ രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെയും പ്രവർത്തിക്കും. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലെ 20 ഹെൽത്ത് സെന്ററുകൾ അവധി ദിനങ്ങളിലും പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

