അമീറിന് നന്ദി അറിയിച്ച് ഈജിപ്ത്
text_fieldsഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫതഹ് അൽസിസി
ദോഹ: ഗസ്സയിലെ മാനുഷിക ഇടപെടലിനും വെടിനിർത്തലിനും മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അഭിനന്ദനവുമായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫതഹ് അൽസിസി. ഇസ്രായേലിനും ഹമാസിനുമിടയിൽ വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകളിൽ ഈജിപ്തും നിർണായക പങ്കുവഹിച്ചിരുന്നു. നയതന്ത്ര ചർച്ചകളിലൂടെ വെടിനിർത്തൽ ഉൾപ്പടെ സാധ്യമാക്കിയ അമീറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഈജിപ്ഷ്യൻ പ്രസിഡന്റ് അഭിനന്ദിച്ചു. ഫലസ്തീൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുമായി സഹകരണം തുടരണമെന്നും ഈജിപ്ത് പ്രസിഡന്റ് ‘എക്സ്’ പ്ലാറ്റ്ഫോം വഴി പങ്കുവെച്ചു. ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

