Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകുട്ടികളുടെ...

കുട്ടികളുടെ സംരക്ഷണത്തിനായി ശ്രമങ്ങൾ തുടരണം -മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ്

text_fields
bookmark_border
കുട്ടികളുടെ സംരക്ഷണത്തിനായി ശ്രമങ്ങൾ തുടരണം -മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ്
cancel
camera_alt

മ​റി​യം ബി​ൻ​ത് അ​ലി ബി​ൻ നാ​സ​ർ അ​ൽ മി​സ്ന​ദ്

ദോഹ: സംഘർഷ ബാധിത പ്രദേശങ്ങളിലെ കുട്ടികളെ സംരക്ഷിക്കുന്നതിനും മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുമുള്ള ഉറച്ച നിലപാട് വ്യക്തമാക്കി ഖത്തർ. കുട്ടികളെ സംരക്ഷിക്കുന്നതിനായുള്ള ആഗോള ശ്രമങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യവും ഈ വിഷയം ലോകരാജ്യങ്ങളുടെ മുൻഗണനാ പട്ടികയിൽ നിലനിർത്തേണ്ടതിനെക്കുറിച്ചും ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് ഊന്നിപ്പറഞ്ഞു. വിദേശകാര്യ മന്ത്രാലയം പങ്കുവെച്ച വീഡിയോയിലൂടെയാണ് മന്ത്രി ഖത്തറിന്റെ നിലപാട് ആവർത്തിച്ചത്.

ഐക്യരാഷ്ട്രസഭയുമായും മറ്റ് അന്താരാഷ്ട്ര സംഘടനകളുമായും സഹകരിച്ച് കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ ഭാവി സുരക്ഷിതമാക്കാനും ഖത്തർ പ്രതിജ്ഞാബദ്ധമാണ്. ഇതൊരു വിട്ടുവീഴ്ചയില്ലാത്ത മാനുഷിക ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി. യുദ്ധക്കെടുതികൾ അനുഭവിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്നതിൽ ഖത്തർ നൽകുന്ന ഉറച്ച പിന്തുണയും പ്രതിജ്ഞാബദ്ധതയും ആവർത്തിച്ചു. ലോകരാജ്യങ്ങളുടെ മുൻഗണനാ പട്ടികയിൽ കുട്ടികളുടെ സംരക്ഷണം മുൻനിരയിലുണ്ടാവണമെന്നും മന്ത്രി വിശദമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsQatar News
News Summary - Efforts must continue to protect children - Maryam bint Ali bin Nasser Al Misnad
Next Story