ഖത്തർ എഫിഷ്യൻസി അവാർഡ് അലി ഹുസൈൻ വാഫിക്ക്
text_fieldsദോഹ: ഖത്തർ വാഫി അസോസിയേഷൻ ഏര്‍പ്പെടുത്തിയ ‘എഫിഷ്യന്‍സി അവാര്‍ഡ് 2017’ അലി ഹുസൈൻ വാഫിക്ക്. ഈ മാസം 13,14,15,17 തിയതികളില്‍ വാഫി വഫിയ്യ സംസ്ഥാന കലോത്സവവും കാളികാവ് വാഫി കാമ്പസ് ഉദ്ഘാടനവും നടക്കുന്ന വേദിയിലാണ് അവാര്‍ഡ് സമ്മാനിക്കുകയെന്ന് സംഘാടകർ അറിയിച്ചു. 69 വാഫി വഫിയ്യ കോളജുകളുടെ കൂട്ടായ്മയായ കോർഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസിെൻറ പ്രവർത്തനങ്ങളിൽ നിസ്തുല സേവനം കാഴ്ചവെക്കുന്നവരെ ആദരിക്കുകയാണ് അവാർഡിെൻറ ലക്ഷ്യം. അലിഹുസൈൻ വാഫിയുടെ സ്തുത്യര്‍ഹമായ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. കോഴിക്കോട് കൊടുവള്ളി അമ്പലക്കണ്ടി സ്വദേശിയായ അദ്ദേഹം നിലവിൽ കാസർേകാട് കേന്ദ്ര സർവകലാശാലയിൽ ഡിപ്പാർട്ടുമെൻറ് ഓഫ് എജുക്കേഷൻ റിസർച്ച് സ്കോളർ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
