ശിവപ്രിയക്ക് ഈണം ദോഹയുടെ അനുമോദനം
text_fieldsശിവപ്രിയ സുരേഷിന് ഈണം ദോഹയുടെ അനുമോദനം സഫാരി ഗ്രൂപ് വൈസ് ചെയർമാനും എം.ഡിയുമായ കെ. സൈനുൽ ആബിദ് കൈമാറുന്നു
ദോഹ: ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ വിജയി ശിവപ്രിയാ സുരേഷിന് ഈണം ദോഹയുടെ അനുമോദനം. സാത്തർ ലൈറ്റ് - ബിൻ ഉംറാനിൽ നടന്ന ചടങ്ങിൽ സഫാരി ഗ്രൂപ്പ് വൈസ് ചെയർമാനും എം.ഡിയുമായ കെ. സൈനുൽ ആബിദ് ഉപഹാരം നൽകി. മുമ്പ് സഫാരി ഗ്രൂപ് അവതരിപ്പിച്ച കുട്ടി പട്ടുറുമാൽ സംഗീത പരിപാടിയിലെ വിജയിയായിരുന്നു ശിവപ്രിയ. ദോഹയിൽ ജനിച്ചു വളർന്ന ശിവപ്രിയ തന്റെ സംഗീത യാത്രയുടെ അനുഭവങ്ങളും ലക്ഷ്യങ്ങളും സദസുമായി പങ്കുവെച്ചു.
വെൽകെയർ ഫാർമസി എം.ഡി. അഷ്റഫ്, രാജേഷ്, ബി.ടി.കെ. സലീം, മുസ്തഫ എലത്തൂർ എന്നിവർ സംസാരിച്ചു. എം.ബി.ബി.എസ് ബിരുദം നേടിയ ഈണം ദോഹയുടെ മെംബർ കെ.ജി. റഷീദിന്റെ മകൾ ഫിദാ റഷീദിനെ ശിവപ്രിയ പൊന്നാട അണിയിച്ചു. പ്രസിഡന്റ് ഫരീദ് തിക്കോടി അധ്യക്ഷത വഹിച്ചു.
ഫൈസൽ മൂസ പരിപാടികൾ നിയന്ത്രിച്ചു. ആഷിഖ് മാഹി, ഇസഹാക്ക്, ഷഫീക്, ജയപ്രകാശ്, പ്രവീൺ, നിസാർ കണ്ണൂർ, റിയാസ് ബാബു, ഷിയാസ് അൻവർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സെക്രട്ടറി എം.വി. മുസ്തഫ സ്വാഗതവും ആഷിക്ക് മാഹി നന്ദിയും പറഞ്ഞു. പുതിയ ഗായകരെ ഉൾപ്പെടുത്തി ഈണം ദോഹ വിപുലീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

