വിദ്യാഭ്യാസകാര്യങ്ങൾ: മാർഗനിർദേശം നൽകാൻ പുതുപദ്ധതി
text_fieldsവിദ്യാഭ്യാസമന്ത്രാലയം ആസ്ഥാനം
ദോഹ: രാജ്യത്തെ വിദ്യാഭ്യാസമേഖലയിലെ വിവിധ വിവരങ്ങൾ വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർക്ക് കൈമാറാനുള്ള പ്രത്യേക മാർഗനിർദേശക പദ്ധതി വിദ്യാഭ്യാസമന്ത്രാലയം തുടങ്ങി. ആദ്യഘട്ടത്തില്‍തന്നെ വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക മാര്‍ഗനിർദേശം നൽകുകയാണ് ലക്ഷ്യം. തുടക്കത്തില്‍ 10 സ്കൂളുകളെയാണ് തുടക്കപഠനത്തിനായി തെരഞ്ഞെടുത്തതെന്ന് വിദ്യാഭ്യാസ ഗൈഡന്‍സ് വകുപ്പിെൻറ അക്കാദമിക് കരിയര്‍ ഗൈഡന്‍സ് വിഭാഗം മേധാവി അഹമ്മദ് നാസര്‍ അല്‍ ബാലിം പറഞ്ഞു. ഖത്തര്‍ ടി.വിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ വിദ്യാലയങ്ങള്‍ പിന്നീട് ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഫെബ്രുവരിയില്‍ മന്ത്രാലയം പുറത്തിറക്കിയ സ്റ്റുഡൻറ്സ് ഗൈഡന്‍സ് ഫോര്‍ യൂനിവേഴ്സിറ്റി ലേബര്‍ മാര്‍ക്കറ്റിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ഉചിതമായ അക്കാദമിക പ്രോഗ്രാം തെരഞ്ഞെടുക്കാനുള്ള മാര്‍ഗനിർദേശങ്ങള്‍ വിദ്യാര്‍ഥികളെ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളെ കൂടാതെ രക്ഷിതാക്കള്‍ക്കും വിവരങ്ങള്‍ നൽകനുള്ള മാര്‍ഗനിർദേശങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വിവിധ കോളജുകളുടെയും സര്‍വകലാശാലകളുടെയും വിശദാംശങ്ങള്‍, രാജ്യത്ത് ലഭ്യമായ സ്പെഷലൈസേഷനുകള്, എല്ലാ സര്‍വകലാശാലകളിലും പ്രവേശനം നേടുന്നതിന് ആവശ്യമായ യോഗ്യത, രജിസ്ട്രേഷന്തീയതി, പ്രോഗ്രാമുകള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് മറ്റ് അടിസ്ഥാനകാര്യങ്ങള്‍ തുടങ്ങിയവ മാര്‍ഗനിര്‍ദേശത്തില്‍ അടങ്ങിയിട്ടുണ്ട്.
എല്ലാ പ്രാദേശിക, അന്തര്‍ദേശീയ സര്‍വകലാശാലകള്‍ക്കും ഐ.ഇ.എല്‍.ടി.എസ്, ടോഫല്‍, സാറ്റ്, എ.സി.ടി പോലുള്ള സ്റ്റാൻഡേഡ് ടെസ്റ്റുകള്‍ ആവശ്യമുള്ളതിനാല്‍ സര്‍വകലാശാലകളില്‍ പ്രവേശനത്തിനുള്ള ടെസ്റ്റുകളുടെ പ്രാധാന്യത്തെ കുറിച്ച് മാര്‍ഗനിർദേശം നൽകും.
10 മുതല്‍ 12ാം ക്ലാസ് വരെയുള്ള സെക്കന്‍ഡറി സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു ദശകത്തിലേറെയായി മന്ത്രാലയം ഇത്തരത്തിൽ മാര്‍ഗനിര്‍ദേശം നൽകുന്നുണ്ട്. സര്‍ക്കാര്‍ സ്കോളര്‍ഷിപ് പ്രോഗ്രാമിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ മാര്‍ഗനിർദേശത്തില്‍ ലഭ്യമായതിനാല്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാനാവുമെന്നും അദ്ദേഹം അറിയിച്ചു.ഇതുസംബന്ധിച്ച വിവരങ്ങൾ ഇതിനകം വിദ്യാലയങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ഉടന്‍ ഇവ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

