പിന്നോക്കാവസ്ഥക്ക് പരിഹാരം വിദ്യാഭ്യാസ ശാക്തീകരണം -സൈനുൽ ആബിദീൻ
text_fieldsദോഹ: വിദ്യാഭ്യാസ ശാക്തീകരണത്തിലൂടെ മാത്രമേ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാൻ കഴിയൂവെന്ന് മുസ് ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുൽ ആബിദീൻ സഫാരി അഭിപ്രായപ്പെട്ടു. സമീപകാലത്തായി വടക്കേ ഇന്ത്യയിൽ നടക്കുന്ന ശക്തമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർത്തെഴുന്നേൽപ്പിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം.സി.സി ഖത്തർ ധിഷണയുടെ പ്രസിദ്ധീകരണമായ 'ധീ' ചെയർമാൻ ഇ.എ. നാസറിൽനിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ കമ്മിറ്റിയുടെ ആസ്ഥാനം ഡൽഹിയിൽ പ്രവർത്തനം ആരംഭിച്ചതോടെ കൂടുതൽ കാര്യക്ഷമമായി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നും ആബിദീൻ പറഞ്ഞു.ഭാരവാഹികളായ മുസമ്മിൽ വടകര, അബ്ദുൽ ഗഫൂർ ചല്ലിയിൽ, സത്താർ അഹമ്മദ് നാട്ടിക, പി.പി. ഫഹദ്, ജാബിർ കൊയിലാണ്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

