അഡ്വ. മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാരദാനവും സംസ്കൃതി എക്സലൻസ് അവാർഡ് വിതരണവും
text_fieldsദോഹ: അഡ്വ. മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാരദാനവും സംസ്കൃതി എക്സലൻസ് അവാർഡ് വിതരണവും ഐ.സി.സി അശോക ഹാളിൽ നടന്നു. സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ച ചടങ്ങ് ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയായി വളർന്നു വരണമെന്ന് അവാർഡ് ജേതാക്കളെ അദ്ദേഹം ഓർമപ്പെടുത്തി.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് അബ്ദുൾറഹ്മാൻ, സംസ്‌കൃതി മുൻ ജനറൽ സെക്രട്ടറി എ.കെ. ജലീൽ, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് സെക്രട്ടറി ജാഫർ തയ്യിൽ, ഇൻകാസ് ഖത്തർ ജനറൽ സെക്രട്ടറി കെ.വി. ബോബൻ, കെ.ബി.എഫ് മുൻ പ്രസിഡന്റുമാരായ കെ.ആർ. ജയരാജ്, അജി കുര്യാക്കോസ്, പ്രശസ്ത സിനിമ നടനും നിർമാതാവുമായ ചന്ദ്രമോഹൻ പിള്ള, സംസ്‌കൃതി കേന്ദ്ര കമ്മിറ്റി മുൻ ഭാരവാഹികളായ പ്രമോദ് ചന്ദ്രൻ, എ. സുനിൽ, വിജയകുമാർ, ഷാനവാസ് ഏലച്ചോല, സംസ്‌കൃതി കേന്ദ്ര കമ്മിറ്റിയുടെ നിലവിലെ ഭാരവാഹികൾ എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
സി.ബി.എസ്.ഇ 12 ാം ക്ലാസിൽ ഉന്നത വിജയം നേടിയവർക്കുള്ള അഡ്വ. മുഷാബ് സ്മാരക പുരസ്കാരം വിദ്യാർഥികൾ ഏറ്റുവാങ്ങി. സയൻസ് വിഭാഗത്തിൽ ശുഭം തേജസ് മേത്ത (ബിർള പബ്ലിക് സ്കൂൾ), അനന്യ സിങ്, ശ്രുതി ലക്ഷ്മി, അതുല്യ അനിൽ കുമാർ (മൂവരും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), കൊമേഴ്സ് വിഭാഗത്തിൽ ശ്രീനിധി ജഗന്നാഥ് (ലൊയോള ഇൻ്റർനാഷനൽ സ്കൂൾ), മുഹമ്മദ് സൂഫിയൻ പട്ടേൽ, ആഫ്രീൻ ഫാത്തിമ മുഹമ്മദ് അൻവറുദ്ദീൻ (ഇരുവരും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ആൽവിന സക്കീർ, ലുബ്ന അബ്ദുൾ ലത്തീഫ് (ഇരുവരും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ മനോജ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

