നിലവാരമില്ലാത്ത വിദ്യാഭ്യാസം തെറ്റുകളിലേക്ക് നയിക്കും -ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍കുവാരി
text_fieldsദോഹ: സര്‍വകലാശാലാ പഠനത്തോടൊപ്പം ധാര്‍മിക മൂല്യങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കോണ്ടുള്ള വിദ്യാഭ്യാസ സംവിധാനത്തിലൂടെ മാത്രമേ തീവ്രവാദം അവസാനിപ്പിക്കാനാകൂവെന്ന് യുനസ്കോ ഡയറക്ടര്‍ ജനറല്‍ പദവിയിലേക്കുള്ള ഖത്തറിന്‍്റെ മത്സരാര്‍ഥി ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍കുവാരി. മെഡിറ്ററേനിയന്‍ യൂനിവേഴ്സിറ്റീസ് യൂനിയന്‍െറ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നിലവാരമില്ലാത്തെ വിദ്യാഭ്യാസ സംവിധാനങ്ങളും തീവ്രവാദവും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നു. ഭൂരിപക്ഷം തീവ്രവാദികളും ബിരുദധാരികളാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതുകൊണ്ടുമാത്രം തീവ്രവാദം അവസാനിപ്പിക്കാനാകുമെന്ന് കരുതുന്നില്ല. അക്കാദമിക് പഠനത്തോടൊപ്പം ധാര്‍മിക മൂല്യങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വിദ്യാഭ്യാസ സംവിധാനത്തിലൂടെ യുവാക്കളില്‍ നല്ല ചിന്താശീലം വളര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂനിവേഴ്സിറ്റി യൂനിയന്‍െറ 25-ാം വാര്‍ഷികദിനത്തില്‍ പങ്കെടുക്കാനായി റോമിലത്തെിയതായിരുന്നു -ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ സാംസ്കാരിക ഉപദേഷ്ടാവ് കൂടിയായ അല്‍ കുവാരി.
ആഗോളത്തില്‍ യുനെസ്കോ വലിയ വെല്ലുവിളികളെ നേരിടുന്നുണ്ടെന്നും, ഇവയ്ക്ക് പരിഹാര മാര്‍ഗങ്ങള്‍ തേടാന്‍ പര്യാപ്തമായ പുതിയ നേതൃത്വം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളിലെ കുറ്റവാസനയില്ലാതാക്കാന്‍ സര്‍വകലാശാലകളിലെ വിദ്യാഭ്യാസ രീതികള്‍ക്കാവും ഈ രംഗത്തെ മെഡിറ്ററേനിയന്‍ യൂനിവേഴ്സിറ്റി യൂനിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.
വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ വിദ്യാഭ്യാസത്തിന് സാമ്പത്തികസഹായം ലഭ്യമാക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ ആവിഷ്കരിക്കുന്നതിനായി യുനെസ്കോ മുന്‍കൈയെടുക്കുന്നുണ്ട്. എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ യുനസെകോക്ക് മാത്രം ഏറ്റെടുത്ത് നടപ്പാക്കാന്‍ സാധിക്കുകയില്ളെന്നും അതിനായി മാറ്റു രാജ്യങ്ങളുടെ അകമഴിഞ്ഞ പിന്തുണ ആവശ്യമാണെന്നും അല്‍ കുവാരി പറഞ്ഞു. ഗള്‍ഫ്, അറബ്, യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളുടെ വര്‍ധിച്ച സാമ്പത്തിക സഹായങ്ങള്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.