ജീവിതത്തിൽ സ്വാധീനം ചെലുത്താത്ത വിദ്യാഭ്യാസം അപ്രസക്തം -ത്വയ്യിബ ഇബ്രാഹിം
text_fieldsഅൽമദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതൻ വക്റയിൽ സംഘടിപ്പിച്ച സെക്കൻഡറി ഫൈനൽ കോൺെവാക്കേഷൻ
സമ്മേളനത്തിൽനിന്ന്
ദോഹ: ജീവിതത്തിൽ ഗുണപരമായ സ്വാധീനം ചെലുത്താത്ത വിദ്യാഭ്യാസം അപ്രസക്തമാണെന്നും ദോഹ അബർഡീൻ യൂനിവേഴ്സിറ്റിയിലെ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷനൽ അഫയേഴ്സ് ലെക്ചറർ ത്വയ്യിബ ഇബ്രാഹിം അഭിപ്രായപ്പെട്ടു. അൽമദ്റസ അൽ ഇസ് ലാമിയ ശാന്തിനികേതൻ വക്റയിൽ സംഘടിപ്പിച്ച സെക്കൻഡറി ഫൈനൽ കോൺവക്കേഷൻ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
ഈ വർഷം സെക്കൻഡറി മതപഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. മദ്റസയിൽനിന്ന് ഈ വർഷം 42 വിദ്യാർഥികളാണ് സെക്കൻഡറി പഠനം പൂർത്തിയാക്കിയത്.
ബിരുദദാന സമ്മേളനത്തിൽ സി.ഐ.സി വൈസ് പ്രസിഡന്റും വിദ്യാഭ്യാസ വിങ് തലവനുമായ ഇ. അർഷദ്, വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ മുഈനുദ്ദീൻ, മുൻ അധ്യാപകൻ പി. അബ്ദുല്ല, രക്ഷിതാക്കളെ പ്രതിനിധാനംചെയ്ത് മുഹമ്മദ് ഷമീം, മുഹമ്മദ് നൗഫൽ, വിദ്യാർഥികളെ പ്രതിനിധാനംചെയ്ത് നഷ്വ ഇബ്രാഹിം എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ എം.ടി. ആദം അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡന്റ് അസ്ഹറലി, അർഷദ്, മുഈനുദ്ദീൻ, പി.ടി.എ എക്സിക്യുട്ടിവ് അംഗങ്ങളായ ബദ്റുദ്ദീൻ, മുഹമ്മദ് സലിം പി.എം, പി. അബ്ദുല്ല, മുഹമ്മദ് സാലിഹ് എന്നിവർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ശുമൈസ് ഖുർആൻ പാരായണവും റിസ കബീർ ഗാനാലാപനവും നടത്തി. സെക്കൻഡറി വിഭാഗം തലവൻ ജാസിഫ് സ്വാഗതവും പി.പി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. സാലിഹ് ശിവപുരം, പി.വി. നിസാർ, നബീൽ ഓമശ്ശേരി, ഹംസ, സലീം വാഴക്കാട്, ഡോ. സൽമാൻ, ഫജ്റുദ്ദീൻ, ശബാന മഖ്ബൂൽ, ഉമൈബാൻ, ഷംല ആദം തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

