Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​ദ്യാ​ഭ്യാ​സം...

വി​ദ്യാ​ഭ്യാ​സം മൂ​ല്യ​ബോ​ധം ക​രു​പ്പി​ടി​പ്പി​ക്കു​ന്ന​താ​ക​ണം -എം.​ഐ. അ​ബ്ദു​ൽ അ​സീ​സ്

text_fields
bookmark_border
വി​ദ്യാ​ഭ്യാ​സം മൂ​ല്യ​ബോ​ധം ക​രു​പ്പി​ടി​പ്പി​ക്കു​ന്ന​താ​ക​ണം -എം.​ഐ. അ​ബ്ദു​ൽ അ​സീ​സ്
cancel
camera_alt

ദോ​ഹ അ​ൽ മ​ദ്‌​റ​സ അ​ൽ ഇ​സ്‍ലാ​മി​യ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്ദു​ൽ അ​സീ​സ് സം​സാ​രി​ക്കു​ന്നു

ദോ​ഹ: വി​ദ്യാ​ർ​ഥി​ക​ളി​ൽ മൂ​ല്യ​ബോ​ധ​വും ല​ക്ഷ്യ​ബോ​ധ​വും ക​രു​പ്പി​ടി​പ്പി​ക്കു​ന്ന​താ​ക​ണം വി​ദ്യാ​ഭ്യാ​സ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്ദു​ൽ അ​സീ​സ്. ദൈ​വ​ത്തെ​യും പ്ര​പ​ഞ്ച​ത്തെ​യും ശ​രി​യാ​യ രീ​തി​യി​ൽ അ​റി​യു​ക എ​ന്ന​ത് വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ അ​വി​ഭാ​ജ്യ ഭാ​ഗ​മാ​ണെ​ന്നും അ​തി​ലൂ​ടെ മാ​ത്ര​മേ ജീ​വി​ത വി​ജ​യം സാ​ക്ഷാ​ത്ക​രി​ക്കാ​നാ​കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദോ​ഹ അ​ൽ മ​ദ്‌​റ​സ അ​ൽ ഇ​സ്‍ലാ​മി​യ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ബ്ദു​ൽ വാ​സി​അ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ടി. അ​ബ്ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ സ​മാ​പ​ന പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. മ​ദ്റ​സ അ​ക്കാ​ദ​മി​ക വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ ഉ​സ്മാ​ൻ പു​ലാ​പ്പ​റ്റ സ്വാ​ഗ​തം പ​റ​ഞ്ഞു. രി​ദ ഫാ​ത്തി​മ ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationMI abdul azeez
News Summary - Education should inculcate values​​- MI Abdul Azeez
Next Story