ദോഹ: വിദ്യാഭ്യാസമേഖലയിലെ ഡിജിറ്റൽവത്കരണം കൂടുതൽ ശക്തമാക്കാൻ വിദ്യാഭ്യാസ ഉ ന്നത വിദ്യാഭ്യാസ മന്ത്രാലയം ഉരീദുവുമായി സഹകരിക്കുന്നു. ഇതിനായി ഡിജിറ്റല്‍ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു. ഖത്തര്‍ ദേശീയ വീക്ഷണം -2030െൻറ ഭാഗമായാണിത്. വിദ്യാഭ്യാസ നവീകരണവും വിജ്ഞാനാടിസ്ഥാന സമ്പദ്വ്യവസ്ഥയും ലക്ഷ്യമിട്ടാണ് പങ്കാളിത്തം. മൊബൈല്‍, ആപ്, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പുതിയ തലമുറയുടെ പ്രതീക്ഷകള്‍ക്ക് പിന്തുണ നൽകുന്നതിനോടൊപ്പം അധ്യാപകര്‍ക്ക് അവരുടെ സാങ്കേതിക കാര്യക്ഷമതയും വിദ്യാര്‍ഥികളുടെ ശാസ്ത്രീയ ഗവേഷണ കഴിവുകളും വികസിപ്പിക്കാനും കരാറിലൂടെ സാധിക്കും. രാജ്യത്തെ സാങ്കേതിക പരിസ്ഥിതി വളര്‍ത്തിയെടുക്കാനുള്ള വിദ്യാഭ്യാസ സാഹചര്യമാണ് ഉരീദുവുമായുള്ള കരാറിലൂടെ മന്ത്രാലയം ലഭ്യമാക്കുക. അന്താരാഷ്്ട്ര തലത്തില്‍ സാങ്കേതികവിദ്യാരംഗത്തുള്ളവരുമായി ദീര്‍ഘകാല ബന്ധവും ഗുണമേന്മയുള്ള വിദ്യാഭ്യാസം പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള യു.എന്നിെൻറ സുസ്ഥിര വികസനവും കരാറിലൂടെ മന്ത്രാലയം ഉദ്ദേശിക്കുന്നുണ്ട്.
മികച്ച ബന്ധങ്ങളും അതിലേറെ ക്രിയാത്മകതകയും എന്നതിനോടൊപ്പം മികച്ച വിദ്യാഭ്യാസ പരിസ്ഥിതി സൃഷ്്ടിക്കുകയുമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഠന അധ്യാപന നേതൃത്വ രംഗങ്ങളെ ഉരീദുവുമായുള്ള പങ്കാളിത്തം നവീകരിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്്ദുല്‍ വാഹിദ് അല്‍ ഹമ്മാദി പറഞ്ഞു. ഖത്തറിലെ സ്കൂളുകളും കിൻറര്‍ഗാര്‍ട്ടനുകളും തമ്മില്‍ വളരെയെളുപ്പത്തിലും വേഗത്തിലും ബന്ധപ്പെടാനും വിജ്ഞാനത്തിെൻറ വാതിലുകള്‍ കൂടുതല്‍ തുറക്കാനും പഠനം വിശാലമാക്കാനും അതിരുകളില്ലാത്ത കണ്ടെത്തലുകള്‍ നടത്താനും ഉരീദുവുമായുള്ള പങ്കാളിത്തത്തിലൂടെ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വിദ്യാഭ്യാസ വിചക്ഷണരെയും തമ്മില്‍ ബന്ധിപ്പിച്ച് പഠനത്തിെൻറ സാധ്യതകള്‍ ഉയര്‍ത്തി വിദ്യാര്‍ഥികളുടെ മികവ് വര്‍ധിപ്പിക്കാന്‍ കരാറിലൂടെ സാധിക്കുമെന്ന് ഉരീദു അറിയിച്ചു. ഉരീദു ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സൗദ് ആൽഥാനിയും വിദ്യാഭ്യാസമന്ത്രിയും ധാരണാപത്രം കൈമാറി.