സംഘർഷ മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷിക്കണം
text_fieldsയു.എൻ സെക്യൂരിറ്റി കൗൺസിലിൽ ഖത്തർ പ്രതിനിധി സംസാരിക്കുന്നു
ദോഹ: സംഘർഷ ബാധിത രാജ്യങ്ങളിൽ കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം ഉന്നയിച്ച് ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിൻ സൈഫ് ആൽഥാനി.ഇത്തരം മേഖലയിൽ ഖത്തറിന്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്രതലത്തിൽ അംഗീകാരം നേടിയതായും അവർ വ്യക്തമാക്കി. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് യു.എൻ സെക്യൂരിറ്റി കൗൺസിലിൽ സംഘർഷമേഖലയിൽ കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും ഫലപ്രദമായ നടപടികൾ ആലോചിക്കുന്നതിനും വേണ്ടി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.കുട്ടികളെ സംരക്ഷിക്കുന്നതിന് യു.എൻ നടത്തുന്ന ശ്രമങ്ങൾക്ക് ഖത്തർ പിന്തുണയേകുന്നതായും അവർ പറഞ്ഞു. തർക്ക മേഖലകളിൽ കുട്ടികളെയും അവരുടെ അവകാശങ്ങളെയും സംരക്ഷിക്കുന്നതിൽ യു.എന്നിന്റെ കേന്ദ്രം നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അവര് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

