വിദ്യാഭ്യാസ മികവ്, വേണം കുട്ടികൾക്ക് നല്ല വായ് ആരോഗ്യം
text_fieldsഹമദിെൻറ െഡൻറൽ വിഭാഗം
ദോഹ: കുട്ടികളുടെ വായുടെ ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധവേണമെന്നാണ് വിദഗ്ധർ പറയുന്നത്. കുട്ടികളുടെ വായ് ആരോഗ്യം സംബന്ധിച്ച് അതിശ്രദ്ധ നൽകണമെന്നും പല്ലുകളുടെ ജീർണത, മോണ പഴുപ്പ് എന്നിവയിൽനിന്നും അവരെ സംരക്ഷിക്കണമെന്നും ഇത്തരം രോഗങ്ങൾ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതോടെ വിദ്യാഭ്യാസ മികവ് പുലർത്താൻ കഴിയാതെ വരുമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ രക്ഷിതാക്കളോട് നിർദേശിക്കുന്നുണ്ട്.
വായ്ക്കകത്തുണ്ടാകുന്ന വേദനയും അസ്വസ്ഥതകളും കുട്ടികളെ സംബന്ധിച്ച് കഠിനമാണ്. ഇത് പാഠ്യപ്രവർത്തനങ്ങളിൽ അവരെ ബാധിക്കും. അവധിയെടുക്കാൻ നിർബന്ധിതരാക്കും. കുട്ടികളുടെ പല്ലുകളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുട്ടികളുടെ ദിവസേനയുള്ള വായ് ശുചീകരണം ഉറപ്പുവരുത്തണം.വായ് ആരോഗ്യത്തെ സംബന്ധിച്ചും വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടും കുട്ടികളെ ചെറുപ്പം മുതൽ പഠിപ്പിക്കാൻ രക്ഷിതാക്കൾ ശ്രമിക്കണം. വലുതാകുമ്പോൾ അതവരിൽ വലിയ മാറ്റം വരുത്തും.
വായ് കഴുകുന്നതിനും ബ്രഷ് ചെയ്യുന്നതിനും രക്ഷിതാക്കൾ കുട്ടികളെ നിർബന്ധമായും സഹായിക്കണം. ഫ്ലൂറൈഡ് ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് ദിവസേന മൂന്ന് പ്രാവശ്യമെങ്കിലും ബ്രഷ് ചെയ്യിപ്പിക്കണം.ഭക്ഷണം കഴിച്ചതിനു ശേഷം വായ് നല്ലവണ്ണം കഴുകി വൃത്തിയാക്കാൻ അവരെ ഉപദേശിക്കണം. മൂന്ന് മാസത്തിലൊരിക്കൽ ബ്രഷ് മാറ്റണം.
വായ്ക്കകത്തെ അനാരോഗ്യ പ്രവണതകൾ മുഴുവൻ ആരോഗ്യത്തെ തന്നെ ബാധിക്കും. ഭക്ഷണ രീതികളും ഭക്ഷണങ്ങളുടെ തെരഞ്ഞെടുപ്പും വായ് ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. കുട്ടികളുടെ ഭക്ഷണരീതിയിലും പോഷകങ്ങളടങ്ങിയ ഭക്ഷ്യവിഭവങ്ങൾ നൽകുന്നതിലും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും എച്ച്.എം.സി ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.