കെനിയൻ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം: ധാരണാപത്രം ഒപ്പുവെച്ചു
text_fieldsദോഹ: കെനിയയിലെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാന്‍ കെനിയയിലെ വിദ്യാഭ്യാസ മന്ത്രാലയവും ഖത്തര്‍ ഫണ്ട് ഫോര്‍ െഡവലപ്മെൻറും ധാരണാപത്രം ഒപ്പുവെച്ചു. യൂനിസെഫ് വഴിയാണ് സഹായം ലഭ്യമാകുക. ധാരണാപത്രം പ്രകാരം രണ്ടര ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് വിദ്യാഭ്യാസ സഹായം ലഭ്യമാകുക. നഗരങ്ങളിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുട്ടികള്‍ക്കും അനൗദ്യോഗിക കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഉള്‍പ്പെടെ സഹായം എത്തിച്ചേരും.അധ്യാപകരുടെ ശേഷി വര്‍ധിപ്പിക്കുക, ക്ലാസ് മുറികള്‍ പുതുക്കിപ്പണിയുക, ശൗചാലയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, എല്ലാ കുട്ടികള്‍ക്കും തുല്യമായ വിദ്യാഭ്യാസഅവകാശം ലഭ്യമാക്കുക, വൈകല്യമുള്ള കുട്ടികളുടെ പഠന പ്രവേശം മെച്ചപ്പെടുത്തുക തുടങ്ങിയ പദ്ധതികളിലൂടെ ഗുണനിലവാരമുള്ള അധ്യാപനവും പഠനവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

