എജുക്കേഷൻ സിറ്റി ട്രാം ഗ്രീൻ ലൈൻ ഈ വർഷം തന്നെ
text_fieldsഎജുക്കേഷൻ സിറ്റി ട്രാം
ദോഹ: എജുക്കേഷൻ സിറ്റിയിലെ ട്രാം ഗ്രീൻ ലൈൻ പ്രവർത്തനം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് അധികൃതർ.സിദ്ര മെഡിസിനിൽ ഉൾപ്പെടെ സ്റ്റോപ്പ് അനുവദിച്ചുകൊണ്ടാവും ട്രാമിന്റെ പ്രവർത്തനം. ട്രാം ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മൂന്നാമത്തെ ലൈനിൽ സർവിസ് തുടങ്ങുന്നത്.
വിപുലീകരണത്തോടെ ഖത്തർ ഫൗണ്ടേഷനിലുടനീളം ട്രാം സർവിസ് ലഭ്യമാകും. ഗ്രീൻലൈനിൽ ഓടുന്ന ട്രാമുകൾക്ക് സിദ്ര മെഡിസിൻ, ഖത്തർ നാഷനൽ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിലുൾപ്പെടെ സ്റ്റോപ്പുകൾ ഉണ്ടാകും.നിലവിൽ മഞ്ഞ, ബ്ലൂ ലൈനുകളിലായി 24 സ്റ്റോപ്പുകളാണ് ട്രാമിനുള്ളത്.
ഖത്തർ ഫൗണ്ടേഷനിലെ നിരവധി അക്കാദമിക് കാമ്പസുകൾ, ഗവേഷണ, കായിക കേന്ദ്രങ്ങൾ, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലൂടെയാണ് ട്രാമുകളുടെ സർവിസ്. പരിസ്ഥിതി സൗഹൃദ, സുസ്ഥിര ഗതാഗത സംവിധാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ട്രാമുകൾ ആരംഭിച്ചത്.
പ്രവർത്തനം തുടങ്ങി രണ്ടര വർഷത്തിനിടെ 10 ലക്ഷത്തിലധികം പേർ എജുക്കേഷൻ സിറ്റി ട്രാമിൽ സഞ്ചരിച്ചു കഴിഞ്ഞതായി ഖത്തർ ഫൗണ്ടേഷൻ സിറ്റി ഓപറേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഹമദ് അൽ കുവാരി പറഞ്ഞു. പ്രതിദിനം ശരാശരി 3,000 യാത്രക്കാരാണ് ട്രാമിൽ സഞ്ചരിക്കുന്നത്.
കഴിഞ്ഞ വർഷം നടന്ന ഫിഫ ലോകകപ്പിന്റെ മത്സരദിനങ്ങളിൽ ശരാശരി 9,000 യാത്രക്കാർ ആയിരുന്നു ട്രാമിൽ യാത്ര ചെയ്തത്.എജുക്കേഷൻ സിറ്റിയുടെ വടക്ക്-തെക്ക് മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് 11.5 കിലോമീറ്റർ ട്രാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

