ദോഹ: 2022 ലോകകപ്പിെൻറ പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ എജ്യുക്കേഷൻ സിറ്റി സ്റ്റേഡി യത്തിന് ആഗോള സുസ്ഥിരതാ പുരസ്കാരം. ആഗോള സുസ്ഥിരതാ വിലയിരുത്തൽ സംവിധാനത്തി( ജി എസ് എ എസ്)ൽ നിന്നുള്ള പഞ്ചനക്ഷത്ര പദവിയാണ് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം സ്വന് തമാക്കിയത്. ജി എസ് എ എസ് പഞ്ചനക്ഷത്ര പദവി നേടുന്ന ലോകത്തിലെ പ്രഥമ സ്റ്റേഡിയമെന്ന ബഹുമതിയും ഇതോടെ ഖത്തർ ഫൗണ്ടേഷനിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിന് സ്വന്തമായി.
സ്റ്റേഡിയത്തിെൻറ രൂപകൽപനയും നിർമാണ വൈദഗ്ധ്യവുമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. പ്രതീക്ഷിച്ചതിലേറെയാണ് ലഭിച്ചിരിക്കുന്നതെന്നും കൂടുതൽ ചെലവ് വരുത്താതെ ചതുർ നക്ഷത്രപദവിയാണ് ലക്ഷ്യം വെച്ചിരുന്നതെന്നും സുപ്രീം കമ്മിറ്റി കോംപിറ്റീഷൻ വെന്യൂ എക്സിക്യൂട്ടിവ് ഡയറക്ടർ എഞ്ചി. ജാസിം തെലിഫാത് പറഞ്ഞു. ജി എസ് എ എസ് സംവിധാനങ്ങളുടെ നിർദേശങ്ങൾ പാലിച്ചും ഗ്രീൻ ബിൽഡിംഗ് തത്വങ്ങൾക്കനുസൃതമായും സ്മാർട്ട് എഞ്ചിനീയറിംഗ് ഉപയോഗിച്ചുമാണ് സ്റ്റേഡിയം നിർമ്മിക്കുന്നതെന്നും തെലിഫാത് വ്യക്തമാക്കി. സുസ്ഥിരതക്കും ഗ്രീൻ ബിൽഡിംഗിനും നൽകുന്ന പ്രതിബദ്ധതക്കുള്ള അംഗീകാരമാണ് പഞ്ചനക്ഷത്ര പദവിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അൽബയ്ത് സ്റ്റേഡിയം, അൽ റയ്യാൻ, അൽ വക്റ സ്റ്റേഡിയം എന്നിവക്ക് ശേഷം ജി എസ് എ എസ് അംഗീകാരം ലഭിക്കുന്ന സ്റ്റേഡിയമാണ് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം.
മരുഭൂമിയിലെ വജ്രമെന്ന ഇരട്ടപ്പേരിലറിയപ്പെടുന്ന സ്റ്റേഡിയത്തിെൻറ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത് സങ്കീർണ്ണമായ ജ്യാമിതീയ മാതൃകകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ്. പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യ കൂടി കൂട്ടിച്ചേർത്തുകൊണ്ടാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.
സ്റ്റേഡിയം നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചിരുന്നു. 40000 പേർക്കാണ് സ്റ്റേഡിയത്തിൽ ഇരിപ്പിടമൊരുക്കുന്നത്. ലോകകപ്പിന് ശേഷം ഇരിപ്പിട ശേഷി പകുതിയായി കുറക്കുകയും ദേശീയ വനിതാ ടീമിെൻറ ഹോം ഗ്രൗണ്ടായി മാറ്റുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2019 4:36 AM GMT Updated On
date_range 2019-06-21T15:29:58+05:30എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിന് പഞ്ചനക്ഷത്ര പദവി; പുരസ്കാരം നേടുന്ന ലോകത്തിലെ പ്രഥമ സ്റ്റേഡിയം
text_fieldsNext Story