എജുക്കേഷൻ സിറ്റി ഗോൾഫ് ക്ലബിൽ കർശന സുരക്ഷ നിയന്ത്രണങ്ങൾ
text_fieldsദോഹ: എജുക്കേഷൻ സിറ്റി ഗോൾഫ് ക്ലബിലെത്തുന്ന സന്ദർശകരുടെയും ഗോൾഫ് ക്ലബ് ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കർശന സുരക്ഷ മുൻകരുതലുകളും നിയന്ത്രണങ്ങളും. ഒാൺലൈനിൽ ഗോൾഫ് ക്ലബിലേക്കുള്ള ബുക്കിങ് മുതൽ എജുക്കേഷൻ സിറ്റിയുടെ ഹൃദയഭാഗത്തുള്ള ഗോൾഫ് ക്ലബിലെത്തുമ്പോഴും അവസാനം ഗ്രൗണ്ട് വിടുന്നതു വരെയും സന്ദർശകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുമെന്ന് ഗോൾഫ് ക്ലബ് ഡെപ്യൂട്ടി ജനറൽ മാനേജർ മുഹമ്മദ് അൽ നഈമി പറഞ്ഞു.
സന്ദർശകരും ജീവനക്കാരും ക്ലബിലേക്കെത്തുന്ന സമയം അധികൃതർ ശരീരോഷ്മാവ് പരിശോധന നടത്തുകയും ഇഹ്തിറാസിലെ പച്ച നിറം പരിശോധിക്കുകയും ചെയ്യും. സൈറ്റിലെ എല്ലാവരും ഫേസ് മാസ്ക് ധരിക്കണം. തറയിൽ സാമൂഹിക അകലം പാലിക്കുന്നതിെൻറ പ്രാധാന്യം വ്യക്തമാക്കി സന്ദർശകർക്കായി പ്രത്യേക സ്റ്റിക്കറുകൾ പതിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം, ഒരു ഗ്രൂപ്പിൽ നാല് കളിക്കാർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. സെഷൻ അവസാനത്തിൽ വ്യക്തികൾ സ്റ്റേജിങ് ഏരിയയിലേക്ക് എത്തണം. കളിക്കാർ തമ്മിലുള്ള സമ്പർക്കം കുറക്കാനാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
