ഇടപ്പാളയം ഖത്തർ ചാപ്റ്ററിന് പുതിയ നേതൃത്വം
text_fieldsഇടപ്പാളയം ഖത്തർ ചാപ്റ്റർ യോഗത്തിൽ പങ്കെടുത്തവർ
ദോഹ: മലപ്പുറം ജില്ലയിലെ എടപ്പാളിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ കൂട്ടായ്മയായ ഇടപ്പാളയം ഖത്തർ ചാപ്റ്ററിന്റെ 2027–28 കാലഘട്ടത്തിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. എ.വി. സക്കീറിനെ പ്രസിഡന്റായും നിഖിൽ നസീറിനെ ജനറൽ സെക്രട്ടറിയായും പ്രബിത്ത് പ്രഭാകരനെ ഫിനാൻസ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.
എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ, ആലംകോട് എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള ഖത്തർ പ്രവാസികളുടെ കൂട്ടായ്മയാണ് ഇടപ്പാളയം. പ്രവാസികൾക്കിടയിലെ ഐക്യവും സൗഹൃദവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനൊപ്പം സംഘടനയുടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം. മറ്റ് ഭാരവാഹികൾ: ഗഫൂർ മൂതൂർ, ജാബിർ മോസ്കോ (വൈസ് പ്രസിഡന്റുമാർ), ഉസ്മാൻ, രാഹുൽ (ജോയന്റ് സെക്രട്ടറിമാർ), റഷീദ് മാണൂർ (കോഓഡിനേറ്റർ). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: നൂറുൽ ഹഖ്, ഷമീർ വട്ടംകുളം, ഇബ്രാഹിം കൈപാടത്ത്, സി. മുഹമ്മദ് ഹസീബ്, സുഭാഷ് അയിലക്കാട്, ഷെരീഫ് മാളിയേക്കൽ, അബൂബക്കർ, സ്റ്റാലിൻ പൊറൂക്കര, ഷബീന ഉസ്മാൻ, ശ്രീഷ്മ ചിറക്കൽ, നജുവ അബൂബക്കർ, ഷമീർ കാളാച്ചാൽ, മുബാറക് മങ്ങാട്ടൂർ, കെ.വി. ഷമീർ, സുഹൈൽ ടി.കെ. കാടഞ്ചേരി, സജീർ കോലളമ്പ്, സി.പി ഷിഹാബ്, സാദത്ത് മാണൂർ, കെ.വി. റഹീം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

