Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പിനായുള്ള...

ലോകകപ്പിനായുള്ള നിക്ഷേപങ്ങള്‍ സാമ്പത്തിക  വൈവിധ്യത്തിന് വഴിയൊരുക്കും-റിപ്പോര്‍ട്ട്

text_fields
bookmark_border
ദോഹ: 2022ലെ ഫിഫ ലോകകപ്പിനായുള്ള വന്‍ നിക്ഷേപങ്ങള്‍ സാമ്പത്തിക വൈവിധ്യത്തിന് സഹായകരമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2016-18 കാലയളവിലെ എണ്ണവില താഴ്ന്ന സമയത്തും സമ്പദ്വ്യവസ്ഥയിലെ ഈ വൈവിധ്യം കാണാന്‍ സാധിക്കുമെന്നും രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച ഈ വര്‍ഷം 2.7 ശതമാനമാണെന്നും അടുത്ത വര്‍ഷം ഇത് 3.3 ആകുമെന്നും 2018ല്‍ 3.7 ശതമാനമായി ഉയരുമെന്നും ബി.എം.ഐ റിസര്‍ച്ചിന്‍െറ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 
2022ലെ ലോകകപ്പ് ഖത്തറിന്‍െറ സാമ്പത്തിക വ്യവസ്ഥയെ സഹായിക്കുമെന്നും സര്‍ക്കാറിന്‍െറ സ്വപ്ന പദ്ധതിയായ സാമ്പത്തിക വൈവിധ്യവല്‍കരണത്തിന് ഏറെ മുതല്‍ക്കൂട്ടാകുമെന്നും പഠനം വ്യക്തമാക്കുന്നു. 
യൂറോമണി കോണ്‍ഫറന്‍സിനിടെ ഖത്തര്‍ സാമ്പത്തിക മന്ത്രി അലി ശെരീഫ് അല്‍ ഇമാദിയുടെ പ്രസ്താവനയുടെ പിന്തുടര്‍ച്ചയായിട്ടാണ് ബി.എം.ഐയുടെ റിപ്പോര്‍ട്ടുകളും വന്നിരിക്കുന്നത്. അടുത്ത വര്‍ഷം രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കായി 46 ബില്യന്‍ റിയാല്‍ ചെലവഴിക്കുമെന്ന് കോണ്‍ഫറന്‍സിനിടെ മന്ത്രി വ്യക്തമാക്കിയിരുന്നു. 
സാമ്പത്തിക രംഗത്തെ വൈവിധ്യവല്‍കരണം ഖത്തറിനെ വിനോദ സഞ്ചാരം, സംസ്കാരം, വിദ്യാഭ്യാസ രംഗങ്ങളില്‍ പ്രാദേശിക ഹബ്ബായി വളര്‍ത്താനും സഹായിക്കുമെന്നും റിപ്പോര്‍ട്ട് വ്യകത്മാക്കുന്നുണ്ട്. 
രാജ്യത്തെ അധിക വമ്പന്‍ പദ്ധതികളും അടുത്ത വര്‍ഷത്തോടെ ആരംഭിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. അടുത്ത ഏഴ് വര്‍ഷത്തിനിടെ രാജ്യത്തെ കായിക മേഖലയില്‍ 72 ബില്യന്‍ ഖത്തര്‍ റിയാലിന്‍െറ നിക്ഷേപമാണ് സാമ്പത്തിക വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Ecnomic
Next Story