ദോഹ: ഇറാനിലുണ്ടായ ഭൂചലനം ഖത്തറിലും അനുഭവപ്പെട്ടു. ദോഹ വേസ്റ്റ് ബേയിലെ ഓഫീസുകളിലെ ആളുകളെ അധികൃതർ ഒഴിപ്പിച്ചു. ഇന്നു രാവിലെ 9. 30നാണ് ഇറാനിൽ ഭൂചലനം ഉണ്ടായത്.
ഇതിന്‍റെ പ്രകമ്പനം ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഉണ്ടായതായി ഖത്തർ അഭ്യന്തര മന്ത്രാലയം അറിയിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.