Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​റാ​നി​ലെ ഭൂ​ച​ല​നം;...

ഇ​റാ​നി​ലെ ഭൂ​ച​ല​നം; ഖ​ത്ത​റി​ൽ ഭീ​തി​യി​ല്ലെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി

text_fields
bookmark_border
ഇ​റാ​നി​ലെ ഭൂ​ച​ല​നം; ഖ​ത്ത​റി​ൽ ഭീ​തി​യി​ല്ലെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി
cancel
Listen to this Article

ദോഹ: തെ​ക്ക​ൻ ഇ​റാ​നി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ ഖ​ത്ത​റി​ന് യാ​തോ​രു​വി​ധ ഭീ​ഷ​ണി​യു​മി​ല്ലെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ​യാ​ണ് തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​നി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 5.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്.

ദോ​ഹ​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 263 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​കി​ഴ​ക്ക് ഭാ​ഗ​ത്താ​യി ഉ​ണ്ടാ​യ ഭൂ​ക​മ്പം അ​പ​ക​ട​ക​ര​മ​ല്ലെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വി​ഭാ​​ഗ​ത്തി​ലെ വി​​ദ​​ഗ്ധ​ർ പ​റ​യു​ന്ന​ത്.അ​റേ​ബ്യ​ൻ പ്ലേ​റ്റി​നും യു​റേ​ഷ്യ​ൻ പ്ലേ​റ്റി​നും ഇ​ട​യി​ലു​ള്ള തു​ട​ർ​ച്ച​യാ​യ ച​ല​ന​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഈ ​പ്ര​ദേ​ശം ഭൗ​മ​ശാ​സ്ത്ര​പ​ര​മാ​യി സ​ജീ​വ​മാ​യി ഭൂ​ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​രം ഭൂ​ച​ല​ന​ങ്ങ​ൾ ഖ​ത്ത​റി​ന് ഒ​രു അ​പ​ക​ട​വും ഉ​ണ്ടാ​ക്കു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Earthquake in Iran; Civil Aviation Authority says there is no threat in Qatar
Next Story