ഭൂമിയുടെ ചിന്തകളുമായി എർത്ന ഉച്ചകോടി
text_fieldsദോഹ: പരിസ്ഥിതി ചിന്തകളും സുസ്ഥിര ബദലുകളും കാലാവസ്ഥാ വെല്ലുവിളികൾക്ക് പരിഹാരവുമായി ലോകത്തെ ചിന്തകരും ഗവേഷകരും ഒരുമിക്കുന്ന എർത്ന ഉച്ചകോടിക്ക് ഇന്ന് തുടക്കം. ഖത്തർ ഫൗണ്ടേഷനു കീഴിലെ പാരിസ്ഥിതിക സാമൂഹിക സുസ്ഥിര സ്ഥാപനമായ എർത്ന സെന്റർ സംഘടിപ്പിക്കുന്ന രണ്ടാമത് ഉച്ചകോടി ദോഹയിലെ പ്രമുഖ വേദികളിലായി നടക്കും. ‘നമ്മുടെ പൈതൃകം കെട്ടിപ്പടുക്കുക: സുസ്ഥിരത, നവീകരണം, പാരമ്പര്യ അറിവ്’ എന്ന പ്രമേയത്തിലാണ് രണ്ടു ദിവസങ്ങളിലായി മുശൈരിബിലെ മന്ദാരിൻ ഓറിയന്റൽ ഹോട്ടൽ, ബിൻ ജൽമൂദ് മ്യൂസിയം എന്നിവിടങ്ങളിലായി അരങ്ങേറുന്നത്.
ഒന്നാം ദിനമായ ചൊവ്വാഴ്ച രാവിലെ 10.20ന് മന്ദരിൻ ബാൾറൂമിൽ ആദ്യ സെഷന് തുടക്കമാകും. ജലക്ഷാമം, സുസ്ഥിര പരിഹാരങ്ങളിലൂടെ പ്രതിരോധം എന്ന തലക്കെട്ടിലാണ് ആദ്യ സെഷൻ. ഊർജ പരിവർത്തനം,
പരമ്പരാഗത വാസ്തുവിദ്യയും നഗരവത്കരണവും വികസിപ്പിക്കുന്നതിൽ വാസ്തുശിൽപികളുടെ പങ്ക് തുടങ്ങി പുതിയകാല പരിസ്ഥിതിക, സാമൂഹിക വെല്ലുവിളികൾക്ക് പരിഹാരം തേടിയുള്ള നിരവധി സെഷനുകളാണ് രണ്ടു ദിവസങ്ങളിലായി അരങ്ങേറുന്നത്. ലോകപ്രശസ്തരായ ചിന്തകരും, സാങ്കേതിക വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരുമെല്ലാം ആശയങ്ങൾ പങ്കുവെച്ച് സംവദിക്കും. നൂറിലധികം രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

