ഭൂലോക ഹിറ്റായി ഖത്തർ ഡിജിറ്റൽ ലൈബ്രറി
text_fieldsഖത്തർ ഡിജിറ്റൽ ലൈബ്രറിയുടെ ശേഖരത്തിൽ നിന്ന്
ദോഹ: മിഡിലീസ്റ്റിെൻറ ചരിത്രം വിളിച്ചുപറയുന്ന ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ചരിത്രശേഖരം ഇനി ഖത്തർ ഡിജിറ്റൽ ലൈബ്രറിക്ക് സ്വന്തം. ഈ മാസം 20 ലക്ഷം പേജുകളാണ് ഒൺലൈനിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. മേഖലയുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിനും പങ്കുവെക്കുന്നതിനുമുള്ള ഖത്തർ നാഷനൽ ലൈബ്രറിയുടെ ശ്രമങ്ങളിൽ പ്രധാന നാഴികകല്ലാണിത്. www.qdl.qa എന്നതാണ് വെബ് അഡ്രസ്.
ഖത്തർ നാഷനൽ ലൈബ്രറി, ഖത്തർ ഫൗണ്ടേഷൻ, ബ്രിട്ടീഷ് ലൈബ്രറി എന്നിവരുടെ സംയുക്ത സഹകരണത്തിൽ 2014 ഒക്ടോബറിലാണ് ഖത്തർ ഡിജിറ്റൽ ലൈബ്രറി പ്രകാശനം ചെയ്യുന്നത്. മിഡിലീസ്റ്റുമായും ഗൾഫ്, അറബ് രാജ്യങ്ങളുമായും പരിസരപ്രദേശങ്ങളുമായും ബന്ധപ്പെട്ട ചരിത്രരേഖകൾ, അപൂർവ ശേഖരങ്ങൾ, കത്തുകൾ, കൈയെഴുത്ത് പ്രതികൾ, ഭൂപടങ്ങൾ, ചിത്രങ്ങൾ, ശബ്്ദ ശേഖരങ്ങൾ എന്നിവയുൾപ്പെടെയുള്ള വൻ ചരിത്രശേഖരമാണ് ഖത്തർ ഡിജിറ്റൽ ലൈബ്രറിക്കുള്ളത്. ലോകത്തിെൻറ ഏതു ഭാഗത്തുനിന്നുള്ളവർക്കും സൗജന്യമായി ലൈബ്രറി സന്ദർശിക്കാമെന്നതാണ് പ്രധാനസവിശേഷതകളിലൊന്ന്. ഓരോ ചരിത്രശേഷിപ്പുകളുടെ കൂടെയും ഇംഗ്ലീഷ്, അറബി ഭാഷകളിലായുള്ള വിശദീകരണ കുറിപ്പുകളും ചരിത്രാന്വേഷികൾക്ക് ലഭ്യമാണ്. കൂടാതെ ചരിത്രമേഖലയിലെ വിദഗ്ധരുടെയും പണ്ഡിതന്മാരുടെയും ലേഖനങ്ങളും ചേർത്തിരിക്കുന്നു.
മേഖലയുടെ ചരിത്രം പഠിക്കുന്നവർക്കും ചരിത്ര അന്വേഷകർക്കും അമൂല്യമായ ശേഖരമായിരിക്കും ഖത്തർ ഡിജിറ്റൽ ലൈബ്രറി. ഖത്തർ നാഷനൽ ലൈബ്രറി ഹിസ്റ്റോറിക്കൽ റിസർച്ച് ആൻഡ് പാർട്ട്ണർഷിപ് ഡിപ്പാർട്ട്്മെൻറ് രേഖകൾ പ്രകാരം 2014ൽ ആരംഭിച്ചത് മുതൽ ഇതുവരെയായി 1.9 ദശലക്ഷം ഉപയോക്താക്കളാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി ഖത്തർ ഡിജിറ്റൽ ലൈബ്രറിക്കുള്ളത്. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ 15 ദശലക്ഷം പേജ് വ്യൂകളും ലൈബ്രറിക്കുണ്ട്. ഇതിനോടകം മൂന്നു ലക്ഷത്തിലധികം ഡൗൺലോഡുകളാണ് പൂർത്തിയായിരിക്കുന്നത്. ഓരോമാസവും ശരാശരി ആറായിരത്തോളം ഡൗൺലോഡിങ്ങാണ് നടക്കുന്നത്. അമേരിക്ക, ഖത്തർ, ബ്രിട്ടൻ, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ചരിത്ര വായനക്കാരിലധികവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

