ഇ-സ്കൂട്ടർ യാത്രികരേ, സേഫ്റ്റി ഫസ്റ്റ്
text_fieldsദോഹ: പ്രവാസികളും സ്വദേശികളും ഉൾപ്പെടെ പൊതുജനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നായി മാറുകയാണ് ഇലക്ട്രിക് സ്കൂട്ടറുകൾ. ചെറിയ ദൂരങ്ങളിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കാനും റോഡിലെ ട്രാഫിക് േബ്ലാക്കുകളിൽ കുരുങ്ങി നിൽക്കാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുമുള്ള പോംവഴിയെന്ന നിലയിൽ ഇ-സ്കൂട്ടറുകളുടെ ഉപയോഗം സജീവമാവുന്നു. മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹത്തിനിടയിലും ബാറ്ററികളിൽ പ്രവർത്തിക്കുന്ന ഇ-സ്കൂട്ടർ ഉപയോഗം വർധിക്കുന്നുണ്ട്.
എന്നാൽ, ഇ-വാഹനം ഉപയോഗിച്ച് യാത്രചെയ്യുന്നവർ സുരക്ഷയിൽ കരുതൽ പാലിക്കണമെന്ന് നിർദേശിക്കുകയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം. അപകടങ്ങൾ ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിർദേശങ്ങൾ മന്ത്രാലയം കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
നിർദേശിച്ച പാതകളിലൂടെ മാത്രമേ ഇ-സ്കൂട്ടർ ഓടിക്കാൻ പാടുള്ളൂ. മറ്റു വാഹനങ്ങൾ കടന്നുപോകുന്ന വഴികളിലൂടെ ഇ-സ്കൂട്ടർ ഓടിച്ചാൽ വലിയ അപകട സാധ്യതയാണുള്ളത്. അമിത വേഗം ഒഴിവാക്കാനും റൈഡർമാർ റിഫ്ലക്ട് ചെയ്യുന്ന മേൽക്കുപ്പായങ്ങൾ അണിയണമെന്നും അധികൃതർ ഓർമിപ്പിച്ചു. കൂടാതെ റൈഡ് ചെയ്യുേമ്പാൾ സ്കൂട്ടറിലെ ലൈറ്റും ഓൺ ചെയ്യണം. എതിരെനിന്ന് വരുന്നവർക്കും മറ്റും കാഴ്ചയിൽ പതിയുന്നതിനുവേണ്ടിയാണ് ലൈറ്റ് ഓൺ ചെയ്യാൻ നിർദേശിച്ചത്. യാത്രചെയ്യുന്നവർ നിർബന്ധമായും ഹെൽമറ്റും അണിയണം.
ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമങ്ങളിൽ ഇംഗ്ലീഷ്, അറബി ഭാഷകളിലായാണ് സുരക്ഷ നിർദേശങ്ങൾ പങ്കുവെച്ചത്. ലോകകപ്പ് വേളയിൽ വിദേശ കാണികൾ ഉൾപ്പെടെയുള്ള സന്ദർശകരെയും ഏറെ ആകർഷിച്ച യാത്രാ സംവിധാനമായിരുന്നു ഇ-സ്കൂട്ടറുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

