Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാ​ൽ​പ​ന്തി​നി​ടെ...

കാ​ൽ​പ​ന്തി​നി​ടെ ഇ-​ഫു​ട്ബാ​ളി​നും കി​ക്കോ​ഫ്

text_fields
bookmark_border
കാ​ൽ​പ​ന്തി​നി​ടെ ഇ-​ഫു​ട്ബാ​ളി​നും കി​ക്കോ​ഫ്
cancel
ഗ്രൂ​പ് എ: ​ഖ​ത്ത​ർ, ത​ജി​കി​സ്താ​ൻ, ല​ബ​നാ​ൻ.
ഗ്രൂ​പ് ബി: ​ഉ​സ്ബെ​കി​സ്താ​ൻ, ഇ​ന്ത്യ, സി​റി​യ.
ഗ്രൂ​പ് സി: ​ഇ​റാ​ൻ, യു.​എ.​ഇ, ഹോ​ങ്കോ​ങ്,
ഗ്രൂ​പ് ഡി: ​ജ​പ്പാ​ൻ, ഇ​ന്തോ​നേ​ഷ്യ, വി​യ​റ്റ്നാം.
ഗ്രൂ​പ് ഇ: ​ദ​ക്ഷി​ണ കൊ​റി​യ, മ​ലേ​ഷ്യ, ജോ​ർ​ഡ​ൻ, ബ​ഹ്റൈ​ൻ.
ഗ്രൂ​പ് എ​ഫ്: സൗ​ദി അ​റേ​ബ്യ, താ​യ്‍ല​ൻ​ഡ്, കി​ർ​ഗി​സ്താ​ൻ, ഒ​മാ​ൻ.


ദോ​ഹ: വ​ൻ​ക​ര​യു​ടെ ഫു​ട്ബാ​ൾ പോ​രാ​ട്ടം പ്രീ​ക്വാ​ർ​ട്ട​റും ക​ട​ന്ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​​ന്റെ ആ​വേ​ശ​ത്തി​ലെ​ത്തി നി​ൽ​ക്കെ ഖ​ത്ത​റി​ൽ വ്യാ​ഴാ​ഴ്ച മ​റ്റൊ​രു ഏ​ഷ്യ​ൻ ക​പ്പി​നും കി​ക്കോ​ഫ്. ഇ​തു​വ​രെ ക​ളി മൈ​താ​ന​ത്താ​യി​രു​ന്നെ​ങ്കി​ൽ, ഇ​വി​ടെ പ​ന്തു​ക​ളി റി​മോ​ട്ടി​ലും സ്ക്രീ​നി​ലു​മാ​ണ്. പ്ര​ഥ​മ ‘ഇ- ​ഏ​ഷ്യ​ൻ’ ക​പ്പ് ഫു​ട്ബാ​ളി​നാ​ണ് ഖ​ത്ത​ർ വ്യാ​ഴാ​ഴ്ച മു​ത​ൽ വേ​ദി​യാ​കു​ന്ന​ത്.

ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ ഏ​ഷ്യ​ൻ ക​പ്പി​ൽ മ​ത്സ​രി​ച്ച 20 ടീ​മു​ക​ൾ ‘ഇ ​ഏ​ഷ്യ​ൻ’ ക​പ്പി​ൽ മാ​റ്റു​ര​ക്കു​ന്നു​ണ്ട്. വ്യാ​ഴാ​ഴ്ച തു​ട​ങ്ങു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ദോ​ഹ ഫെ​സ്റ്റി​വ​ൽ സി​റ്റി മാ​ളി​ലെ ‘വെ​ർ​ചു​സി​റ്റി അ​റീ​ന’​യാ​ണ് വേ​ദി​യാ​കു​ന്ന​ത്. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഗ്രൂ​പ് റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​കും. നാ​ലി​ന് പ്രീ​ക്വാ​ർ​ട്ട​റും ക്വാ​ർ​ട്ട​ർ ഫൈ​ന​ലും അ​ഞ്ചി​ന് സെ​മി ഫൈ​ന​ലും ഫൈ​ന​ലും ക​ഴി​യു​ന്ന​തോ​ടെ ടൂ​ർ​ണ​മെ​ന്റി​ന് കൊ​ടി​യി​റ​ങ്ങും. ഫി​ഫ​യു​ടെ കീ​ഴി​ലും യൂ​റോ​പ്പി​ലു​മെ​ല്ലാം വ​ൻ ആ​രാ​ധ​ക​രേ​റെ​യു​ള്ള ഇ ​ഫു​ട്ബാ​ൾ ആ​ദ്യ​മാ​യാ​ണ് ഏ​ഷ്യ​ൻ ത​ല​ത്തി​ലെ​ത്തു​ന്ന​ത്.

ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റും ഇ​ന്ത്യ​യും ഉ​ൾ​പ്പെ​ടെ ടീ​മു​ക​ൾ ആ​റു ഗ്രൂ​പ്പു​ക​ളി​ലാ​യി മ​ത്സ​രി​ക്കും. ആ​ദ്യ നാ​ല് ഗ്രൂ​പ്പു​ക​ളി​ൽ മൂ​ന്നു ടീം ​വീ​ത​വും ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ൽ നാ​ലു ടീം ​വീ​ത​വു​മാ​ണു​ള്ള​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E asian cup 2024
News Summary - E-football also kicks off during the football season
Next Story