Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇ-കോമേഴ്സ്; സ്ഥാപനത്തിനെതിരെ നടപടി
text_fieldsbookmark_border
ദോഹ: ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ ഇ-കോമേഴ്സ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ച് ദേശീയ സൈബർ സെക്യൂരിറ്റി ഏജൻസി. വ്യക്തിഗത സ്വകാര്യത സംരക്ഷണ നിയമം പിന്തുടരുന്നതിൽ വീഴ്ചവരുത്തിയത് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്.
പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇ-കോമേഴ്സ് സ്ഥാപനം നിയമ ലംഘനം നടത്തിയതായി കണ്ടെത്തി.വ്യക്തിഗത സമ്മതം, ഡേറ്റ സംരക്ഷണ നടപടികൾ നടപ്പാക്കുക, ഡേറ്റ കൃത്യത ഉറപ്പാക്കുക എന്നിവയുമായി ബന്ധപ്പെട്ടതാണ് ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയത്.
Next Story

