പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്
text_fieldsദോഹ: രാജ്യത്ത് വീശിയടിക്കുന്ന വടക്ക് പടിഞ്ഞാറൻ കാറ്റ് ഏപ്രിൽ മൂന്ന് ചൊവ്വാഴ്ച വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ അറേബ്യൻ ഉപഭൂഖണ്ഡത്തിൽ പ്രത്യക്ഷപ്പെട്ട ശക്തമായ പൊടിക്കാറ്റും രാജ്യത്തിെൻറ വിവിധ ഭാഗ ങ്ങളിൽ വീശിയടിക്കാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയുന്നതിനാൽ കാഴ്ചാ ദൂരപരിധി രണ്ട് കിലോമീറ്ററിലും കുറയുമെന്നും വാഹനമോടിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വേഗതയേറിയ കാറ്റിന് സാധ്യത നിലനിൽക്കുന്നതിനാൽ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പിെൻറ വിവിധ വാർത്താഉറവിടങ്ങളിൽ നിന്ന് കാലാവസ്ഥ സംബന്ധിച്ച വാർത്തകൾ ശ്രദ്ധിക്കണമെന്നും വകുപ്പ് നിർദേശിച്ചു.
