പൊടിക്കാറ്റ്, മിന്നൽ, മഴ
text_fieldsദോഹ: തിങ്കളാഴ്ച വൈകുന്നേരം രാജ്യത്ത് അപ്രതീക്ഷിത കാലാവസ്ഥ മാറ്റം. ഖത്തറിെൻറ ഭൂരിഭാഗം ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടപ്പോൾ ചില ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. മിന്നലുമുണ്ടായിരുന്നു. ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടതോടെ ദൂരക്കാഴ്ച കുറഞ്ഞു. ദൂരക്കാഴ്ചയിൽ കുറവ് അനുഭവപ്പെട്ടതോടെ വാഹനങ്ങൾ സാവധാനമാണ് സഞ്ചരിച്ചത്. റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പൊടിക്കാറ്റും മഴയും ഉണ്ടായതോടെ റോഡ് ഉപയോഗിക്കുന്നവരും ഡ്രൈവർമാരും ജാഗ്രത പാലിക്കണമെന്ന നിർദേശങ്ങൾ അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറപ്പെടുവിച്ചു.
ദോഹയുെട വടക്കൻ ഭാഗങ്ങളിലാണ് കനത്ത മഴയുണ്ടായത്. ഉം അൽ അംദ് മുതൽ ശമാൽ വരെ പ്രദേശങ്ങളിൽ ശക്തമായ മഴയാണുണ്ടായത്. ഇതോടെ ദൂരക്കാഴ്ച പൂർണമായും ഇല്ലാതായി. മഴക്കൊപ്പം തന്നെ കനത്ത പൊടിയും അന്തരീക്ഷത്തിൽ നിറഞ്ഞു. ദോഹ അടക്കം ചില ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടതായി ഖത്തർ മീറ്ററോളജി ഡിപ്പാർട്ട്മെൻറ് വ്യക്തമാക്കി. മദീന ഖലീഫയിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടിട്ടുണ്ട്. അതേസമയം, രാജ്യത്തിെൻറ ചില ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ മഴയുണ്ടാകാനും സാധ്യതയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
