വീശിയടിച്ച് പൊടിക്കാറ്റ്
text_fields
ദോഹ: കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്ത് ഉൾപ്പെടെ ഗൾഫ് മേഖലയിൽ വീശിയടിച്ച പൊടിക്കാറ്റ് ചൊവ്വാഴ്ച പുലർച്ചെയും രാവിലെയുമായി ഖത്തറിലും ജനജീവിതം ദുസ്സഹമാക്കി. കാലാവസ്ഥ വിഭാഗം നേരത്തെ നൽകിയ മുന്നറിയിപ്പ് ശരിവെക്കും വിധമായിരുന്നു കഴിഞ്ഞ രാത്രിയിലും പകലിലും അന്തരീക്ഷം.ആകാശമാകെ ചുവപ്പുനിറത്തിലാക്കി, മൂടിക്കെട്ടിയെത്തിയ കാലാവസ്ഥയിൽ വാഹന ഗതാഗതമാകെ ബുദ്ധിമുട്ടിലായി. ചൊവ്വാഴ്ച ദൃശ്യപരത രാജ്യത്തിന്‍റെ പലഭാഗങ്ങളിലും രണ്ട് കിലോമീറ്ററിലും കുറഞ്ഞതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ കാറ്റ് 12 മുതൽ 22 നോട്ടിക്കൽ മൈൽ വേഗത്തില്‍ വീശുമെന്നും ചില സമയങ്ങളില്‍ 32 നോട്ട് വരെ കാറ്റ്...
Your Subscription Supports Independent Journalism
View Plansദോഹ: കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്ത് ഉൾപ്പെടെ ഗൾഫ് മേഖലയിൽ വീശിയടിച്ച പൊടിക്കാറ്റ് ചൊവ്വാഴ്ച പുലർച്ചെയും രാവിലെയുമായി ഖത്തറിലും ജനജീവിതം ദുസ്സഹമാക്കി. കാലാവസ്ഥ വിഭാഗം നേരത്തെ നൽകിയ മുന്നറിയിപ്പ് ശരിവെക്കും വിധമായിരുന്നു കഴിഞ്ഞ രാത്രിയിലും പകലിലും അന്തരീക്ഷം.
ആകാശമാകെ ചുവപ്പുനിറത്തിലാക്കി, മൂടിക്കെട്ടിയെത്തിയ കാലാവസ്ഥയിൽ വാഹന ഗതാഗതമാകെ ബുദ്ധിമുട്ടിലായി. ചൊവ്വാഴ്ച ദൃശ്യപരത രാജ്യത്തിന്‍റെ പലഭാഗങ്ങളിലും രണ്ട് കിലോമീറ്ററിലും കുറഞ്ഞതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ കാറ്റ് 12 മുതൽ 22 നോട്ടിക്കൽ മൈൽ വേഗത്തില്‍ വീശുമെന്നും ചില സമയങ്ങളില്‍ 32 നോട്ട് വരെ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. കടല്‍തീരത്ത് പൊടി നിറഞ്ഞ അന്തരീക്ഷമായിരിക്കും രൂപപ്പെടുക. ചൊവ്വാഴ്ച രാവിലെ, ദോഹ കോർണിഷിൽ വാഹനാപകടം ഗതാഗതക്കുരുക്കിന് ഇടയാക്കിയതായി ട്രാഫിക് വിഭാഗം അറിയിച്ചു.
റാസ് അബു അബൂദ് ഇന്റര്‍സെക്ഷനില്‍ നിന്ന് വരുന്ന പാതയിലെ അപകടമാണ് മേഖലയിൽ നീണ്ട ഗതാഗതക്കുരുക്കിന് വഴിവെച്ചത്. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധയോടെയും വേഗം കുറച്ചും വാഹനമോടിക്കാന്‍ ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റ് വീശുന്നത് സംബന്ധിച്ച് ട്രാഫിക് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ വിവിധ റോഡുകളിലെ സൂചന ബോർഡുകളിൽ ഡ്രൈവർമാർക്കും യാത്രക്കാർക്കും ആവർത്തിച്ച് നിർദേശങ്ങളും നൽകുന്നുണ്ട്.
ആരോഗ്യ സുരക്ഷ ഉറപ്പാക്കുക
പൊടിക്കാറ്റ് വീശുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആരോഗ്യ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം നിർദേശിച്ചു. ആസ്ത്മ പോലുള്ള ശ്വാസസംബന്ധമായ അസുഖമുള്ളവരും ഗുരുതര രോഗബാധിതരും പൊടിക്കാറ്റ് ബാധിക്കാതിരിക്കാൻ പുറത്തിറങ്ങരുത്. അടുത്തിടെ കണ്ണ്, മുക്ക് ശസ്ത്രക്രിയക്ക് വിധേയരായവർ പൊടി നേരിട്ട് ഏൽക്കുന്ന സാഹചര്യം ഒഴിവാക്കുക. മുഖം ഇടക്കിടെ കഴുകുന്നതിലൂടെ പൊടി കണ്ണിലും ശ്വാസകോശത്തിലും കടക്കുന്നത് ഒഴിവാക്കാം. പുറത്തിറങ്ങുമ്പോൾ മൂക്കും വായും മറയുന്ന വിധത്തിൽ മാസ്ക് ധരിക്കുക. ഇടക്കിടെ മാസ്ക് മാറ്റാനും ശ്രദ്ധിക്കുക. സൺഗ്ലാസ് ധരിക്കുക.
യാത്രചെയ്യുമ്പോൾ വാഹനത്തിന്റെ ഗ്ലാസ് എപ്പോഴും ഉയർത്തിയതായി ഉറപ്പാക്കുക. ശ്വാസ തടസ്സം ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുമ്പോൾ ചികിത്സ തേടുക.