"ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ്'; സെമി ഫൈനൽ ഇന്ന് ലുലു ബർവ സിറ്റി ഹൈപ്പർമാർക്കറ്റിൽ
text_fieldsദോഹ: ഖത്തറിലെ ഏറ്റവും വലിയ ബിരിയാണി കുക്കിങ് ഫെസ്റ്റിവലിന്റെ ആദ്യഘട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം... ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി ഒരുക്കുന്ന 'ലുലു -ബ്രാഡ്മാ ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ്' സെമി ഫൈനൽ ഇന്ന് വൈകീട്ട് മൂന്നിന് ബർവ സിറ്റി ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കും. ആയിരക്കണക്കിന് രജിസ്ട്രേഷനുകളിൽനിന്ന് തിരഞ്ഞെടുത്ത മികച്ച 30 മത്സരാർഥികൾ സെമി ഫൈനലിൽ മാറ്റുരക്കും. തുടർന്ന് വിദഗ്ധ പാനൽ തിരഞ്ഞെടുത്ത മികച്ച 10 പേർ വാശിയേറിയ ഫൈനലിൽ പങ്കെടുക്കും. ഖത്തറിലെ മികച്ച ബിരിയാണി പ്രതിഭകൾ തയാറാക്കുന്ന സ്വാദിഷ്ടമായ ബിരിയാണികളാണ് ഇന്ന് വേദിയിൽ അവതരിപ്പിക്കപ്പെടുക.
വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ അവതരിപ്പിക്കുന്ന വേദിയിൽ മുട്ടിപ്പാട്ട്, ഫാമിലി ഗെയിമുകൾ എന്നിവ ഉൾപ്പെടുത്തി പ്രവാസി കുടുംബങ്ങൾക്കായി മികച്ചൊരു വീക്കെൻഡ് വിരുന്നാണ് ഗൾഫ് മാധ്യമം ഒരുക്കുന്നത്.
കുടുംബങ്ങൾക്കായി ഗെയിം ആക്റ്റിവിറ്റികൾ, വിനോദ പരിപാടികൾ എന്നിവക്ക് പുറമോ 3 മുതൽ 7 വയസ്സു വരെയുള്ള കുട്ടികൾക്കായി 'ലിറ്റിൽ ആർട്ടിസ്റ്റ്' കളറിങ് മത്സരവും നടക്കും. ഇതിന്റെ രജിസ്ട്രേഷൻ പൂർത്തിയായിട്ടുണ്ട്. വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും സ്വന്തമാക്കാം. കൂടാതെ, പരിപാടി ആഘോഷമാക്കാൻ മെഹ്ഫിൽ ഖത്തർ ഒരുക്കുന്ന മുട്ടിപ്പാട്ടും ശ്രദ്ധേയമാകും.

