Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദം ​ദം ബി​രി​യാ​ണി മേ​ക്കി​ങ് കോ​ണ്ട​സ്റ്റ്; സെ​മി ഫൈ​ന​ൽ ഒരുങ്ങി ഖത്തർ

text_fields
bookmark_border
വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂന്നിന് ബ​ർ​വ സി​റ്റി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ
ദം ​ദം ബി​രി​യാ​ണി മേ​ക്കി​ങ് കോ​ണ്ട​സ്റ്റ്; സെ​മി ഫൈ​ന​ൽ ഒരുങ്ങി ഖത്തർ
cancel

ദോ​ഹ: ആ​ട്ട​വും പാ​ട്ടും ലോ​കോ​ത്ത​ര കാ​യി​ക മാ​മാ​ങ്ക​ങ്ങ​ളും അ​ട​ക്കം ആ​ഘോ​ഷ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യ ഖ​ത്ത​റി​ൽ ഇ​നി രു​ചി​യു​ടെ ഉ​ത്സ​വ​ക്കാ​ലം. ഗ​ൾ​ഫ് മാ​ധ്യ​മ​വും മീ​ഫ്ര​ണ്ടും സം​യു​ക്ത​മാ​യി ഒ​രു​ക്കു​ന്ന 'ലു​ലു - ബ്രാ​ഡ്മാ ദം ​ദം ബി​രി​യാ​ണി മേ​ക്കി​ങ് കോ​ണ്ട​സ്റ്റ്' സെ​മി ഫൈ​ന​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂന്നിന് ബ​ർ​വ സി​റ്റി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ക്കും.

ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ ബി​രി​യാ​ണി കു​ക്കി​ങ് ഫെ​സ്റ്റി​വ​ലി​നാ​ണ് നാ​ടൊ​രു​ങ്ങു​ന്ന​ത്. ഇ​ന്ത്യ​യി​ലും ജി.​സി.​സി​യി​ലും ത​രം​ഗ​മാ​യി മാ​റി​യ പാ​ച​ക മ​ത്സ​ര​ത്തെ സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് ര​ജി​സ്ട്രേ​ഷ​നു​ക​ളി​ൽ നി​ന്ന് വി​ദ​ഗ്ധ പാ​ന​ലി​സ്റ്റ് തി​ര​ഞ്ഞെ​ടു​ത്ത മി​ക​ച്ച 30 മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് സെ​മി ഫൈ​ന​ലി​ൽ മാ​റ്റു​ര​ക്കു​ക. ഖ​ത്ത​റി​ലെ മി​ക​ച്ച ബി​രി​യാ​ണി പ്ര​തി​ഭ​ക​ൾ ത​യാ​റാ​ക്കു​ന്ന സ്വാ​ദി​ഷ്ട​മാ​യ 30 വ്യ​ത്യ​സ്ത ത​രം ബി​രി​യാ​ണി​ക​ൾ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കും.

വൈ​വി​ധ്യ​മാ​ർ​ന്ന രു​ചി​ക്കൂ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വേ​ദി​യി​ൽ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി ഇ​ൻ​സ്റ്റ​ന്റ് ഫാ​മി​ലി ഗെ​യിം ആ​ക്റ്റി​വി​റ്റി​ക​ളും കളറിങ് മത്സരങ്ങളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാം.

കൂ​ടാ​തെ പ​രി​പാ​ടി ആ​ഘോ​ഷ​മാ​ക്കാ​ൻ മെ​ഹ്ഫി​ൽ ഖ​ത്ത​ർ ഒ​രു​ക്കു​ന്ന മു​ട്ടി​പ്പാ​ട്ടും വേ​ദി​ക്ക് മാ​റ്റു​കൂ​ട്ടും. ദം ​ദം ബി​രി​യാ​ണി മേ​ക്കി​ങ് കോ​ണ്ട​സ്റ്റ് സെ​മി ഫൈ​ന​ലി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dum Dum Biryani Making Contest
Next Story