Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ്: സെമി ഫൈനൽ വേദിയിൽ ലിറ്റിൽ ആർട്ടിസ്റ്റ് കളറിങ് മത്സരം

text_fields
bookmark_border
രജിസ്റ്റർ ചെയ്യാൻ ഉടൻ ക്യൂ ആർ കോഡ് സ്കാൻ ചെയ്യൂ
ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ്: സെമി ഫൈനൽ വേദിയിൽ ലിറ്റിൽ ആർട്ടിസ്റ്റ് കളറിങ് മത്സരം
cancel

ദോഹ: ഗൾഫ് മാധ്യമം ഖത്തർ സംഘടിപ്പിക്കുന്ന ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ് സെമി ഫൈനലിന്റെ ഭാഗമായി കുട്ടികൾക്കായി 'ലിറ്റിൽ ആർട്ടിസ്റ്റ്' കളറിങ് മത്സരം സംഘടിപ്പിക്കുന്നു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് "ഭക്ഷ്യസുരക്ഷ" എന്ന സന്ദേശത്തെ പ്രമേയമാക്കിയാണ് മത്സരം ഒരുക്കിയിരിക്കുന്നത്. മുന്നു മുതൽ ഏഴു വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ് സെമി ഫൈനൽ വേദിയിൽ മത്സരം നടക്കും.

ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭക്ഷ്യസുരക്ഷയെക്കുറിച്ചും കുട്ടികളിൽ ബോധവൽക്കരണം നടത്താനും കുട്ടികളുടെ സർഗ്ഗശേഷി വളർത്താനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ ലിങ്ക് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. https://forms.gle/aYFMLLt7gzhkycmdA. മാപിഡ് ആണ് പരിപാടിയുടെ സ്പോൺസർ. വൈവിധ്യമാർന്ന ബിരിയാണി രുചിക്കൂട്ടുകൾ അവതരിപ്പിക്കുന്ന വേദിയിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഫാമിലി ഗെയിം ആക്റ്റിവിറ്റികളും ക്രമീകരിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dum Dum Biriyani Making Contest: Little Artist Coloring Competition
Next Story