Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹമദ് വിമാനത്താവളത്തിൽ ലഹരിമരുന്ന് പിടികൂടി
text_fieldsbookmark_border
പിടികൂടിയ ലഹരി വസ്തുക്കൾ
ദോഹ: ഗുളിക രൂപത്തിലാക്കി വിഴുങ്ങിയ ലഹരി മരുന്നുകളുമായെത്തിയ യാത്രക്കാരന്റെ വയറിനുള്ളിൽ നിന്നും പിടികൂടിയത് 647 ഗ്രാം ഷാബു. ഹമദ് വിമാനത്താവളം വഴിയെത്തിയ യാത്രക്കാരനിൽ നിന്നാണ് ഖത്തർ കസ്റ്റംസിന്റെ ലഹരി മരുന്ന് വേട്ട. പ്രത്യേക ഫോയിലിനുള്ളിലായി പൊതിഞ്ഞ് വയറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു യാത്രക്കാരൻ എത്തിയത്.
വിമാനത്താവളത്തിനകത്തെ സ്കാനിങ്ങില്‍ യാത്രക്കാരന്റെ വയറിനകത്ത് സംശയാസ്പദമായ വസ്തു കണ്ടതോടെയാണ് ഇയാളെ വിശദ പരിശോധനയ്ക്ക് വിധേയനാക്കിയത്. രാജ്യത്തേക്ക് നിരോധിത വസ്തുക്കൾ കടത്തരുത് എന്ന അധികൃതരുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്കിടെയാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

