Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്ന് കടത്താൻ ശ്രമം; യാത്രക്കാരൻ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്ന് കടത്താൻ ശ്രമം; യാത്രക്കാരൻ പിടിയിൽ
cancel
camera_alt

പിടിച്ച മയക്കുമരുന്ന്

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരനെ കസ്​റ്റംസ്​ അധികൃതർ പിടികൂടി. ഖത്തറിൽ നിരോധിക്കപ്പെട്ട ഗുളികകളും ലഹരി ഉൽപന്നങ്ങളും കൈവശം വെച്ചതിനാലാണ് പ്രതിയെ അറസ്​റ്റ് ചെയ്തിരിക്കുന്നതെന്ന് കസ്​റ്റംസ്​ വ്യക്തമാക്കി.

യാത്രക്കാര​െൻറ സോക്സിനുള്ളിലും മറ്റു വസ്​ത്രങ്ങൾക്കുള്ളിലും രഹസ്യമായി സൂക്ഷിച്ചനിലയിലാണ് മരിജുവാന, കൊക്കെയിൻ ഉൽപന്നങ്ങൾ കണ്ടെത്തിയത്​. 0.8 ഗ്രാം കൊക്കെയിൻ, 24.7 ഗ്രാം മരിജുവാന, 84 ലിറിക ഗുളികകൾ എന്നിവയാണ് കണ്ടെടുത്തത്.രാജ്യത്തേക്ക് നിരോധിത ഉൽപന്നങ്ങൾ കടത്താൻ ശ്രമിക്കുന്നവർക്ക് നേരെ കസ്​റ്റംസ്​ വകുപ്പ് നിരന്തരം മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകുന്നുണ്ട്.

നിരോധിത ഉൽപന്നങ്ങൾ കടത്തുന്നതും ഇതിനു പിന്നിലുള്ളവരെയും കണ്ടെത്തുന്നതിനായി അത്യാധുനിക സംവിധാനങ്ങളാണ് കസ്​റ്റംസ്​ ജനറൽ അതോറിറ്റി വിമാനത്താവളത്തിലും തുറമുഖങ്ങളിലും സജ്ജമാക്കിയിരിക്കുന്നത്.പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ ശരീരഭാഷ വരെ വായിച്ചെടുക്കാൻ കഴിയുന്ന സമർഥരായ ഉദ്യോഗസ്ഥരെയാണ് വിമാനത്താവളത്തിലടക്കം നിയോഗിച്ചിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story