ഹമദ് വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച ലഹരി മരുന്ന് പിടികൂടി
text_fieldsവിമാനത്താവളത്തിലെ യാത്രക്കാരനിൽനിന്നുംലഹരി ഗുളിക പിടികൂടുന്നു
ദോഹ: ഹമദ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ ഖത്തർ കസ്റ്റംസ് വിഭാഗം പിടികൂടി. യാത്രക്കാരന്റെ ബാഗേജ് എക്സ്റേ മെഷീൻ വഴി നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നേരിട്ടു നടത്തിയ വിശദ പരിശോധനയിലാണ് എയർ ഫ്രഷ്നർ കണ്ടെയ്നറിനുള്ളിൽ കറുത്ത കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരി ഗുളികകൾ കണ്ടെത്തിയത്. 1960 ഗുളികകൾ ഇയാളിൽനിന്നും പിടികൂടിയതായി ഖത്തർ കസ്റ്റംസ് അധികൃതർ അറിയിച്ചു.
നിരോധിത മരുന്നുകളും ലഹരി വസ്തുക്കളും രാജ്യത്തേക്ക് കൊണ്ടുവരരുത് എന്ന അധികൃതരുടെ കർശന മുന്നറിയിപ്പുകൾക്കിടെയാണ് ലഹരിവേട്ട തുടരുന്നത്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് വിമാനത്താവളങ്ങളിലെ പരിശോധന.

