ലഹരി വ്യാപനം: സർക്കാറുകൾ കണ്ണടക്കരുത് -ക്യു.കെ.ഐ.സി
text_fieldsഖത്തർ കേരള ഇസ്ലാഹി സെന്റർ പ്രവർത്തക സംഗമത്തിൽ ഉമർ സ്വലാഹി സംസാരിക്കുന്നു
ദോഹ: സമൂഹത്തിന്റെ നാനാതുറകളിലും നാശം വിതക്കുന്ന ലഹരിയുടെ ഉപയോഗം വ്യാപകമാകുന്നത് തടയാൻ സർക്കാറുകൾ നടപടികളെടുക്കാൻ തയാറാവണമെന്ന് ഖത്തർ കേരള ഇസ്ലാഹി സെന്റർ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.
മാതാപിതാക്കളെയും അധ്യാപകരെയും കൂട്ടുകാരെയും പരസ്യമായി അക്രമിക്കാൻ പുതുതലമുറയിലെ യുവാക്കളെ പ്രേരിപ്പിക്കുന്നതിൽ ലഹരിക്കുള്ള പങ്ക് വളരെ വലുതാണ്. ആവശ്യക്കാർക്ക് വിവിധ രൂപങ്ങളിൽ സുലഭമായി മയക്കുമരുന്നുകൾ ലഭ്യമാക്കാൻ മാത്രം ശക്തമായ സംവിധാനമായി ലഹരി മാഫിയ മാറിയിട്ടുണ്ട്. ലഹരിക്കെതിരെയുള്ള നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താത്തത് അവർക്ക് ഗുണകരമായി മാറുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും സംഗമം ചൂണ്ടിക്കാട്ടി.
ക്യു.കെ. ഐ.സി വൈസ് പ്രസിഡന്റ് ഉമർ സ്വലാഹിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ ജന:സെക്രട്ടറി മുജീബുറഹ്മാൻ മിശ്കാത്തിയും സെക്രട്ടറി സെലു അബൂബക്കറും ക്ലാസെടുത്തു.ഓർഗനൈസിങ് സെക്രട്ടറി സ്വലാഹുദ്ദീൻ സ്വലാഹി പ്രവർത്തന റിപ്പോർട്ടും രൂപരേഖയും അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് ഖാലിദ് കട്ടുപ്പാറ, സെക്രട്ടറി അബ്ദുൽ ഹക്കീം പിലാത്തറ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. സെക്രട്ടറി ഷബീറലി അത്തോളി സ്വാഗതവും ട്രഷറർ മുഹമ്മദലി മൂടാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

