മോദിയുടേത് ദുർഭരണം -ഡോ. ഷമാ മുഹമ്മദ്
text_fieldsദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ യുഡിഎഫ് കണ്വെന്ഷന് എഐസിസി വക്ത ാവ് ഡോ. ഷമാ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മോദിയുടെ നേതൃത്തില്‍ കേന്ദ്രത്തില്‍ നടക്കുന്നത് അഴിമതിയും ദുര്‍ഭരണവുമാണെന്ന് അവർ പറഞ്ഞു. ഇന്ത്യയുടെ വിധി നിര്‍ണ്ണയിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ബിജെപി സംഘ്പരിവാര്‍ ശക്തികള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തുന്നത്. കെപിസിസി മീഡിയ കോര്‍ഡിനേറ്റര്‍ അഡ്വ. ബിആര്‍എം ഷഫീര്‍ മുഖ്യ പ്രഭാഷണം നടത്തി. ആജീവനാന്ത മെഡിക്കല്‍ കാര്‍ഡ് അഡ്വ. ബിആര്‍എം ഷഫീറില് നിന്നും കരീം നടക്കലും ഇന്‍കാസ് കമ്മിറ്റിയുടെ വോട്ടു വിമാനത്തിെൻറ ടിക്കറ്റുകള്‍ ഡോ.ഷമാ മുഹമ്മദില്‍ നിന്ന് അഷ്റഫ് വടകരയും ഏറ്റുവാങ്ങി. ബദറുല്‍ സമാ മെഡിക്കല്‍ സെൻറര്‍ പ്രതിനിധി റിനു ജോസഫിന് ഉപഹാരം നല്കി.
ആഷിഖ് അഹമ്മദ് നിര്‍മ്മിച്ച തെരഞ്ഞെടുപ്പ് പ്രചാരണ ഓഡിയോ വീഡിയോ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു.കെഎംസിസി പ്രസിഡൻറ് എസ്.എ.എം ബഷീര്‍, കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി റാഫി, ജോണ്‍ ഗില്‍ബര്‍ട്, നാസര്‍ വടക്കേകാട്, സുരേഷ് കരിയാട്, അന്‍വര്‍ സാദത്ത് എന്നിവർ സംസാരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, ഒഐസിസി ഇന്‍ചാര്‍ജും കെപിസിസി സെക്രട്ടറിയുമായ എന്‍ സുബ്രഹ്മണ്യം, കോഴിക്കോട് ഡിസിസി പ്രസിഡൻറ് ടി സിദ്ദിഖ് എന്നിവരും ഇരുപത് യുഡിഎഫ് സ്ഥാനാര്‍ഥികളും വീഡിയോ കോൺഫറന്‍സിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല അധ്യക്ഷത വഹിച്ചു.
